രണ്ടാംഭാര്യ എലിസബത്തും ഉപേക്ഷിച്ച് പോയി എന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് നടന്‍ ബാല

185

തമിഴ്, മലയാളം സിനിമകളില്‍ സജീവമായിട്ടുള്ള നടനും സംവിധായകനുമെല്ലാമാണ് നടന്‍ ബാല. 2003ല്‍ അന്‍പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകള്‍ കൂടി ചെയ്ത് 2006ല്‍ മലയാളത്തിലേക്ക് കളഭം എന്ന സിനിമയിലൂടെ അരങ്ങേറി.

ശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകള്‍ ബാലയ്ക്ക് ലഭിച്ചു. കളഭം എന്ന സിനിമയിലൂടെ നടന്‍ ബാലയുടെ മലയാളത്തിലേക്കുള്ള ചുവടു വെപ്പ് അതി ഗംഭീരമായിരുന്നു. മലയാളത്തിലെ ആദ്യത്തെ സിനിമയില്‍ തന്നെ നായക കഥാപാത്രം ചെയ്തത്തോടെ ബാലയുടെ അഭിനയ ജീവിതത്തിലെ രാശി തെളിഞ്ഞു.

Advertisements

പിന്നീടങ്ങോട്ട് നിരവധി അവസരങ്ങള്‍ ബാലയെ തേടിയെത്തി. ബിഗ്ഗ് ബി, പുതിയ മുഖം, സാഗര്‍ ഏലിയാസ് ജാക്കി, കയം, എന്ന് നിന്റെ മൊയ്ദീന്‍, പുലിമുരുകന്‍, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ലൂസിഫര്‍, വേനല്‍മരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു.

Also Read: അലംകൃതയുടെ മലയാളത്തെക്കാള്‍ ഭേദം ഇംഗ്ലീഷ്, കൊച്ചുമകളെ കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നത് കേട്ടോ

വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. എന്നാല്‍ അടുത്തിടെ എലിസബത്തുമായി ബാല വേര്‍പിരിഞ്ഞു, എലിസബത്ത് ഇപ്പോള്‍ സ്വന്തം വീട്ടിലാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ഇത്തരം വ്യാജ വാര്‍ത്തകളെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് ബാല. സ്റ്റാര്‍ മാജിക് പരിപാടിയില്‍ എത്തിയപ്പോഴാണ് ബാല ഇക്കാര്യം പറഞ്ഞത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ താന്‍ ഇപ്പോള്‍ കാര്യമാക്കാറില്ലെന്നും അവരോട് പോയി ചോദിച്ചാല്‍ അവരുടെ അടിമ ആണെന്നൊക്കെ തോന്നുമെന്നും ബാല പറയുന്നു.

കുറേ കാലമായി പല രീതിയിലും ഉള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്, അവര്‍ക്ക് മനുഷ്യത്വം എന്നൊന്നില്ല. താന്‍ എന്താണെന്നോ ആരാണെന്നോ തനിക്ക് അറിയാമെന്നും കുടുംബത്തിനും തന്നെ നന്നായി അറിയാമെന്നും ബാല കൂട്ടിച്ചേര്‍ത്തു.

Also Read; അന്ന് നിര്‍ബന്ധിച്ച് ഊട്ടിയ ആ ഉരുള എനിക്കുള്ള പണിയാണെന്ന് ഉറപ്പായിരുന്നു, പല നല്ല അവസരങ്ങളും നഷ്ടപ്പെട്ടു, വെളുത്തതെല്ലാം പാലാണെന്ന് തെറ്റിദ്ധരിച്ചത് തന്റെ ബുദ്ധിശൂന്യതയെന്ന് വിജെ ശാലിനി

താന്‍ കാരണം ആരെങ്കിലുമൊക്കെ സന്തോഷിക്കണം എന്ന് മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നും നല്ലത് മാത്രം ചിന്തിച്ചാല്‍ നല്ലത് നടക്കുമെന്നും ബാല കൂട്ടിച്ചേര്‍ത്തു.

Advertisement