പോലീസുകാര്‍ പിടിച്ചുവെച്ച സമയത്തായിരുന്നു മകള്‍ ജനിച്ചുവെന്ന വാര്‍ത്ത കേട്ടത്, ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്, ബാല പറയുന്നു

1512

തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളില്‍ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല. നായകനായും വില്ലനായും സഹനടനായും എല്ലാം നിരവധി സിനിമകളില്‍ ബാല അഭിനയിച്ചിട്ടുണ്ട്.

അന്‍പ് എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടര്‍ന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

Advertisements

എന്നാല്‍ ഒരു മകള്‍ ജനിച്ചതിന് പിന്നാലെ ഈ ബന്ധം വേര്‍പിരിഞ്ഞിരുന്നു. തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ ആണ് ബാല രണ്ടാമത് വിവാഹം കഴിച്ചത്. ആദ്യ ഭാര്യ അമൃത സുരേഷും ആയുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ആയിരുന്നു എലിസബത്തിനെ ബാല വിവാഹം കഴിച്ചത്.

Also Read; അന്ന് ഞാന്‍ അവള്‍ക്കൊപ്പം പോയില്ല, മക്കളെ നോക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റി, പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞ് മേനക

എന്നാല്‍ ആ ബന്ധവും വിജയിച്ചില്ല. ഇപ്പോഴിതാ മകള്‍ പാപ്പുവിനെക്കുറിച്ച് ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ടാം വിവാഹത്തിന് ശേഷം ബാല മകളുമായി വലിയ അടുപ്പമില്ലായിരുന്നു. ഇപ്പോള്‍ മകളെ വല്ലാതെ മിസ് ചെയ്യാറുണ്ടെന്നാണ് ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറയുന്നത്.

പാപ്പു ജനിച്ചപ്പോഴാണ് താന്‍ ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിച്ചത്. താന്‍ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്ന സമയമായിരുന്നു അതെന്നും അമൃതയെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി എന്ന് കേട്ടപ്പോള്‍ ഒത്തിരി ടെന്‍ഷന്‍ ആയി എന്നും പെട്ടെന്ന് അടുത്തേക്ക് എത്താന്‍ ഓടുകയായിരുന്നുവെന്നും ബാല പറയുന്നു.

Also Read: മമ്മൂട്ടി അന്ന് ഭയന്ന് അഡ്വാൻസ് തുക തിരികെ നൽകിയ പടം ദിലീപ് ഏറ്റെടുത്ത് സൂപ്പർഹിറ്റാക്കി, സംഭവം ഇങ്ങനെ

എയര്‍പോര്‍ട്ടിലേക്ക് പോയപ്പോള്‍ സിനിമ സെറ്റിലെ ഒരു കത്തി തന്റെ പോക്കറ്റിലായിപ്പോയി എന്നും ഇത് കണ്ട് പോലീസ് തന്നെ തടഞ്ഞുനിര്‍ത്തിയെന്നും അതിനിടെയാണ് മകള്‍ ജനിച്ചുവെന്ന കോള്‍ വരുന്നതെന്നും ബാല പറയുന്നു. അപ്പോള്‍
തനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയുമായിരുന്നുവെന്നും ബാല കൂട്ടിച്ചേര്‍ത്തു.

Advertisement