10 ആം വയസ്സിൽ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലിൽ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയിൽ നിറഞ്ഞു നിന്നു
ഇപ്പാഴിതാ സിനിമാ രംഗത്ത് നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബൈജു സന്തോഷ്. കാൻ ചാനൽ മീഡിയയോടാണ് താരത്തിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സുരേഷ്‌ഗോപി എംപിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്‌തൊരു വ്യക്തിയാണ്. എന്റെ അറിവിൽ അദ്ദേഹം സ്വന്തം കയ്യിൽ നിന്ന് പൈസ എടുത്തുവരെ കാര്യങ്ങൾ ചെയ്യാറുണ്ട്. ഒരു നല്ല മനസ്സുള്ള ആൾക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാനായി സാധിക്കുകയുള്ളു. അദ്ദേഹം ഇത്തവണ മത്സരിക്കുന്നുണ്ടെന്നാണ് എന്റെ അറിവ്. ഈ ഇലക്ഷനിലെങ്കിലും അദ്ദേഹം ജയിക്കുമോ, ഇല്ലയോ എന്ന് നമുക്കറിയാം.
ഇലക്ഷനെ പറ്റി എന്നോട് ചോദിച്ചാൽ ഈ വട്ടവും ബിജെപി തന്നെയായിരിക്കും കേന്ദ്രത്തിൽ വരിക എന്നാണ് നിഗമനം. അതേപോലെ ഇത്തവണ സുരേഷ് ഗോപി ജയിക്കും. അദ്ദേഹം ത്ൃശ്ശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലക്ക് എന്തെങ്കിലും ഗുണമുണ്ടാവും. ഇത്തവണ മത്സരിച്ചിട്ടും ജയിച്ചില്ലെങ്കിൽ അടുത്ത തവണ മുതൽ മത്സരിക്കാൻ ഇറങ്ങരുതെന്നാണ് അദ്ദേഹത്തോട് ഞാൻ പറഞ്ഞിട്ടുള്ളത്. ഇനി ഞാൻ മത്സരിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഇന്നസെന്റ് ചേട്ടൻ ജയിക്കും എന്ന് വിചാരിച്ചല്ല മത്സരിക്കാൻ നിന്നത്. ചുമ്മാ ഒരു രസത്തിന് നിന്നതാണ്. അദ്ദേഹം പെട്ടുപ്പോയി. അദ്ദേഹം ആണല്ലോ അവിടെ ജയിച്ചത്. ജയിക്കല്ലേ എന്ന് മനസ്സിൽ വിചാരിച്ച ആളാണ് അദ്ദേഹം.ഞാനീ പറയുന്നത് ഇന്നസെന്റ് ചേട്ടൻ കേട്ടാൽ പറയും ഇവനെങ്ങനെങ്ങനാ എന്റെ മനസ്സ് വായിച്ചതെന്ന്’. ഞാനും, മുകേഷും വളരെ അടുപ്പമുള്ള ആളുകളാണ്. രണ്ടാമതും അദ്ദേഹം ഇലക്ഷന് നിന്നപ്പോൾ ഞാൻ ആകെ പറഞ്ഞത് പ്രവർത്തനം കാര്യക്ഷമമാക്കണം എന്നാണ്.
സിനിമയും രാഷ്ട്രീയവും കൂടെ കാെണ്ട് പോയാൽ നമ്മൾ വേഗത്തിൽ മരിച്ച് പോവും’ ‘നമ്മളൊരു മനുഷ്യനാണ്. അഭിനയിക്കാൻ പോണം, ചാനൽ പരിപാടിക്ക് പോണം, പൊതു പ്രവർത്തനത്തിന് പോണം ഇതിനുള്ള ആരോഗ്യം വേണ്ടേ,’ ബൈജു സന്തോഷ് പറഞ്ഞു.അതേസമയം പുതിയ നടിമാർ അധികം സിനിമകളിലഭിനയിച്ച് അവരുടെ പ്രതിഭ തെളിയിച്ചിട്ടില്ല എന്നാണ് താരം പറഞ്ഞത്.