അച്ഛന്‍ സ്വത്തുക്കളെല്ലാം വിറ്റ്തുലച്ച് ജീവിതം നശിപ്പിച്ചു, ഇന്ന് അതൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ 200കോടിയുടെ ആസ്തിയുണ്ടായേനെ, തുറന്നുപറഞ്ഞ് ബൈജു

333

കുട്ടിയായിരിക്കെ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

Advertisements

1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലില്‍ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ഇന്നും മലയാള സിനിമയില്‍ സജീവമാണ് ബൈജു.

Also Read: ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം, അവിടുന്ന് വര്‍ഷങ്ങള്‍ ഒരുപാട് മുന്നോട്ടു പോയി; മഞ്ജു പത്രോസ്

ഇപ്പോഴിതാ തന്റെ മാതാപിതാക്കളെ കുറിച്ച് ബൈജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അച്ഛന്‍ 63ാമത്തെ വയസ്സിലാണ് മരിച്ചതെന്നും അത് അദ്ദേഹത്തിന്റെ കൈയ്യിലിരിപ്പുകൊണ്ടാണെന്നും പല ബിസിനസ്സുകളും ചെയ്ത് അച്ഛന്‍ അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം തുലച്ചിരുന്നുവെന്നും ബൈജു പറഞ്ഞു.

86ാമത്തെ വയസ്സിലാണ് അമ്മ മരിച്ചത്. അമ്മയുടെ ആയുസ്സിലാണ് താന്‍ പിടിച്ചുനില്‍ക്കുന്നതെന്നും എന്നാല്‍ തനിക്ക് 75 വയസ്സുവരെയൊക്കെ പോയാല് മതിയെന്നും അതിന് മുകളില്‍ കടന്നാല്‍ നമുക്കും വീട്ടുകാര്‍ക്കും ഭാരമായിരിക്കുമെന്നും ബൈജു പറഞ്ഞു.

Also Read: വീണ്ടും ആഘോഷം ; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ചന്ദ്രയും ടോഷും

അച്ഛന്റെ സ്വത്തുക്കളെല്ലാം അദ്ദേഹം ഉണ്ടാക്കിയതല്ല. ചുമ്മാദാനമായിട്ട് കിട്ടിയതാണെന്നും ആ സ്ഥലങ്ങളൊക്കെ ഇന്നുണ്ടായിരിന്നുവെങ്കില്‍ ഇരുന്നൂറ് കോടിയുടേതെങ്കിലും ആസ്തിയുണ്ടായിരുന്നേനെയെന്നും തന്നെ പോലെ തഗ്ഗടിക്കുന്ന ആളായിരുന്നു അമ്മയെന്നും അമ്മ ഒരു ഗവണ്മെന്റ് സര്‍വെന്റ് ആയിരുന്നുവെന്നും ബൈജു പറയുന്നു.

Advertisement