ഒരു ജാടയുമില്ലാത്ത വ്യക്തി, പകരംവെക്കാനില്ലാത്ത നടി, മഞ്ജുവിനെ വാനോളം പുകഴ്ത്തി ബൈജു

168

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read: അവിടെ വെച്ചായിരുന്നു എല്ലാം തുടങ്ങിയത്, പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് സുജിന്‍, പൊന്നൂസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെ

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ നടന്‍ ബൈജു മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മറ്റൊരു നായികയ്ക്കുമില്ലാത്ത ആരാധകര്‍ മഞ്ജുവിനുണ്ടെന്നും മഞ്ജു ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ചെയ്തതെല്ലാം ഒന്നിനൊന്ന് പകരം വെക്കാനില്ലാത്ത വേഷങ്ങളാണെന്നും ബൈജു പറഞ്ഞു.

Also Read: മകളെ പേടിച്ച് വീടിന് പിന്നില്‍ ഒളിച്ചത് മണിക്കൂറുകളോളം, കഴിഞ്ഞ ജന്മത്തിലെ മക്കള്‍ ഈ ജന്മത്തില്‍ ശത്രുക്കളായി ജനിക്കുമെന്ന് പറയുന്നത് കറക്ടാണ്, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

ഒരു അസാധ്യ അഭിനേത്രിയാണ് മഞ്ജു. വിവാഹത്തിന് മുമ്പ് മഞ്ജു അഭിനയിച്ച ചിത്രങ്ങളെല്ലാം ഒന്നൊന്നര സിനിമകളായിരുന്നു. നായകന്മാരേക്കാള്‍ ഒരുപടി മഞ്ജു സ്‌കോര്‍ ചെയ്യുന്നുണ്ടെന്നും എല്ലാകാലത്തും മഞ്ജുവിന് മലയാള സിനിമയില്‍ ഒരു സ്ഥാനം ഉണ്ടായിരിക്കുമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

മഞ്ജു അഭിനയിച്ച സിനിമ മോശം ആയാലും ഇനി അവരുടെ പേര് പോകില്ല. വളരെ ഫ്രീയായി ഇടപഴകുന്ന വ്യക്തിയാണ് മഞ്ജുവെന്നും തന്റെ കുടുംബവുമായി അടുത്ത ബന്ധമാണെന്നും തന്റെ അടുത്ത സുഹൃത്താണെന്നും ബൈജു പറയുന്നു.

Advertisement