താരസംഘടനയായ അമ്മ നടത്തുന്ന സ്‌റ്റേജ് ഷോയ്‌ക്ക് തന്നെ വിളിക്കാത്തതിന് കാരണമറിയില്ലെന്ന് നടൻ ബൈജു.
അമ്മയുൾപ്പടെയുള്ള സംഘടനകൾ എന്തുകൊണ്ടാണ് അത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നും എന്നാൽ അതിന്റെയൊന്നും പിറകെ പോകാറില്ലെന്നും ബൈജു വ്യക്തമാക്കി. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.
“സിനിമയിൽ എത്തിയിട്ട് 36 വർഷമായി. കുട്ടേട്ടൻ (നടൻ വിജയരാഘവൻ) മാത്രമാണ് എനിക്ക് ആകെയുള്ള ആത്മാർത്ഥ സുഹൃത്ത്. എന്ത് കാര്യമുണ്ടെങ്കിലും കുട്ടേട്ടനെ വിളിച്ചു പറയും.
അദ്ദേഹം കൃത്യമായി പരിഹാരം പറഞ്ഞു തരും. അമ്മയുൾപ്പെടെ നടത്തുന്ന സ്‌റ്റേജ് ഷോകളിൽ എന്നെ വിളിക്കാറുമില്ല അതിന്റെ പിറകെ പോകാറുമില്ല.
അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മറ്റുള്ളവരുടെ ചെലവിൽ അവർ പറയുന്നതനുസരിച്ച് അവരുടെ കൂടെ പോകുന്നതിലും നല്ലത് സ്വന്തം കാശുമുടക്കി സ്വതന്ത്രമായി പോകുന്നതല്ലേ”- ബൈജു ചോദിക്കുന്നു.