മൂന്നേകാല്‍ കോടി രൂപ പറ്റിച്ചിട്ട് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി, ആദ്യ ഭാര്യയും മക്കളും പാവങ്ങള്‍, ബാബുരാജിനെ കുറിച്ചുള്ള വീഡിയോ വൈറല്‍

441

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരമാണ് ബാബുരാജ്. ഏറെ കാലമായി മലയാള സിനിമയില്‍ സജീവമായ നടനാണ് അദ്ദേഹം. ആക്ഷന്‍ ഹീറോയിന്‍ വാണി വിശ്വനാഥിനെ വിവാഹം കഴിച്ച വില്ലന്‍ ബാബുരാജ് എന്ന് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറുമുണ്ട്.

Advertisements

നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രശസ്തനായതുകൊണ്ടാണ് താരത്തിനെ അത്തത്തില്‍ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ വില്ലനായി മാത്രമല്ല, അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ബാബുരാജ് അവതരിപ്പിക്കുന്നുണ്ട്. ആദ്യമൊക്കെ വില്ലന്‍ വേഷങ്ങള്‍ മാത്രമായിരുന്നു താരം ചെയ്തിരുന്നത്.

Also Read:കേരളത്തിലെ ഏറ്റവും നല്ല സ്‌കിന്‍ ഹണി റോസിന്റേത്, അത്രയും ക്ലിയര്‍ സ്‌കിന്‍ മറ്റൊരു നടിക്കുമില്ല, മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് പറയുന്നു

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്യൂനായിരുന്ന വാണി വിശ്വനാഥിനെയാണ് താരം വിവാഹം ചെയ്തത്. നീണ്ട ഇടവേളക്ക് ശേഷം വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് തിരികെയെത്തിയിരുന്നു. ഇപ്പോഴിതാ താരദമ്പതികളെ കുറിച്ച് സ്റ്റാര്‍ വ്‌ലോഗ്‌സ് എന്ന യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

സിനിമചെയ്യാനെന്ന് പറഞ്ഞ് ബാബുരാജ് ഒരു പാവത്തിന്റെ കൈയ്യില്‍ നിന്നും മൂന്നേകാല്‍ കോടി കടം വാങ്ങിയിരുന്നു. എന്നാല്‍ പടം റിലീസ് ചെയ്തിട്ടും അത് തിരികെ കൊടുത്തില്ലെന്നും പണം തിരികെ ചോദിച്ചപ്പോള്‍ സിനിമ പൊട്ടിയെന്നും തിരിച്ച് തരാന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നും പിന്നാലെ ഗുണ്ടകളെ വിട്ട് അയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വീഡിയോയില്‍ പറയുന്നു.

Also Read:അച്ഛനെ പേടിയായിരുന്നു, എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടേയില്ല, കുട്ടികള്‍ക്ക് മുന്നില്‍ മനസ്സുതുറന്ന് ദിലീപ്

കാശുകൊടുത്തയാളുടെ കൈയ്യില്‍ എല്ലാ തെളിവുകളുമുണ്ടായിരുന്നു. പിന്നാലെ ഇയാള്‍ പോലീസില്‍ പരാതി നല്‍കിയെന്നും അന്വേഷണത്തില്‍ ബാബുരാജ് കുറ്റക്കാരനാണെന്ന് മനസ്സിലായെന്നും അന്ന് അറസ്റ്റിലായെന്നും ഒരു എസ്‌റ്റേറ്റ് ലീസിന് കൊടുത്തിട്ട് മറ്റൊരു പാവത്തെയും ലക്ഷങ്ങള്‍ പറ്റിച്ചിട്ടുണ്ടെന്നും വീഡിയോയില്‍ പറയുന്നു.

വാണിയെ വിവാഹം ചെയ്യുന്നതിന് മുമ്പ് ബാബുരാജ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അതില്‍ രണ്ട് മക്കളുണ്ട്. അവരെയൊന്നും തിരിഞ്ഞ് നോക്കാതെയാണ് നടിയെ വിവാഹം ചെയ്തതെന്നും അവരൊക്കെ പാവങ്ങളാണെന്നും ഇന്നും ബാബുരാജിന് നല്ലത് വരണേയെന്ന് മാത്രം പ്രാര്‍ത്ഥിക്കുന്ന ആളാണ് അവരെന്നും വീഡിയോയില്‍ പറയുന്നു.

Advertisement