ചെറിയ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒക്കെ എത്തി പിന്നീട് നായകനായും കൊമേഡിയനായും സംവിധായകനായും ഒക്കെ മലയാളികളെ വിസ്മയിപ്പിച്ച നടന്‍ ആണാ ബാബുരാജ്. താന്‍ ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ എല്ലാം തന്മയത്തതോടെ അവതരിപ്പിക്കുന്ന ബാബുരാജ് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് ഹ്യുമര്‍ താരമായി മാറിയത്.
ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കുക്ക് ബാബു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയില്‍ നായകനായും വില്ലനായും സംവിധായകനായും തിളങ്ങിയ ബാബുരാജിന്റെ ജോജി എന്ന സിനിമയിലെ വേഷത്തിന് ഏറെ കൈയ്യടി നേടിയിരുന്നു.
ഈ ചിത്രത്തിലെ നായകനായ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ജോജിയ്‌ക്കൊപ്പം തന്നെ പ്രേക്ഷക പ്രീതി നേടിയ മറ്റൊരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ ബാബുരാജ് അവതരിപ്പിച്ച ജോമോന്‍. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.
മലയാളത്തിലെ താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ബാബുരാജ്. ഇപ്പോഴിതാ സിനിമ കണ്ട് നെഗറ്റീവ് റിവ്യൂസ് പറയുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബാബുരാജ്. പണം കൊടുത്ത് സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാമെന്നും എന്നാല്‍ റിലീസ് ദിവസം തന്നെ മോശം റിവ്യൂസ് എഴുതുന്നവരുടെ ഉദ്ദേശം മറ്റൊന്നാണെന്നും ബാബുരാജ് പറയുന്നു.
Also Read: അമ്മയെ പോലെ സുന്ദരി, ചിപ്പിയുടെ മകള്‍ അവന്തികയെ കണ്ട് പ്രേക്ഷകര്‍ പറയുന്നു, വൈറലായി ചിത്രങ്ങള്‍
രണ്ട് ദിവസം കഴിഞ്ഞ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറഞ്ഞുകൂടെയെന്നും ചിലപ്പോള്‍ ആ സിനിമ രക്ഷപ്പെട്ട് പോയാലോ എന്നും ബാബുരാജ് ചോദിക്കുന്നു. പുതിയ ചിത്രമായ തേരിന്റെ പ്രൊമോഷനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.