മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി അവിടെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ബിനു അടിമാലി. കോമഡി സ്കിറ്റുകളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ബിനു അടിമാലി കോമഡി റിയാലിറ്റി ഷോകളിലെ സജീവ സാന്നിധ്യം ആയിരുന്നു.
പ്രശസ്ത നടനും നിര്‍മ്മാതാവുമായ മണിയന് പിള്ള രാജു ആണ് താന്‍ നിര്‍മ്മിച്ച തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രലൂടെ ബിനുവിന് സിനിമയില്‍ ആദ്യമായി ഒരു വേഷം നല്‍കിയത്. തുടര്‍ന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയര്‍, ജോര്‍ജേട്ടന്‍സ് പൂരം, കാര്‍ബണ്‍ തുടങ്ങി അമ്പതോളം സിനിമകളില്‍ ബിനു അഭിനയിച്ചു കഴിഞ്ഞു.
എന്നാല്‍ ബിനു അടിമാലിയുടെ കരിയറില്‍ ബ്രേക്ക് ലഭിച്ചത് സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെയാണ്. ഒത്തിരി ഫാന്‍സ് ഗ്രൂപ്പുകള്‍ താരത്തിനുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി എല്ലാം തകിടം മറിഞ്ഞു. സോഷ്യല്‍മീഡിയയില്‍ താരത്തിനെതിരെ പല തരത്തിലുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്.
താരത്തിന്റെ കോമഡി വീഡിയോകളെല്ലാം വിമര്‍ശിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിലെല്ലാം ബിനു അടിമാലിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇപ്പോഴിതാ ബിനുവിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അസീസ്.
ബിനുവിനൊപ്പം സ്റ്റാര്‍ മാജിക്കില്‍ ഒന്നിച്ചിരിക്കുന്ന ചിത്രം അസീസ് പങ്കുവെച്ചു. ബിനുവിനെ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ആക്രമിക്കുകയാണെന്നും എല്ലാവരും ഓര്‍ക്കണം ഈ ചിരിക്കുന്ന മുഖം മാത്രമല്ല ഓരോ കലാകാരനും ഉള്ളത്, അവര്‍ക്കും ഒത്തിരി പ്രശ്നങ്ങളുണ്ടെന്നും അസീസ് പറഞ്ഞു.
സോഷ്യല്‍മീഡിയയിലെ ആക്രമണങ്ങളില്‍ ബിനുവിന് ഒത്തിരി വിഷമമുണ്ട്. തങ്ങളും പച്ചയായ മനുഷ്യരാണ് എന്നും കുടുംബവും പ്രാരാബ്ദങ്ങളൊക്കെയുണ്ടെന്നും ദയവായി കഞ്ഞികുടി മുട്ടിക്കരുതെന്ന് മാത്രമേ ഇങ്ങനെ ചെയ്യുന്നവരോട് പറയാനുള്ളൂവെന്നും അസീസ് പറയുന്നു.