അന്ന് പോയത് പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനുണ്ടാക്കാന്‍, പക്ഷേ എത്തിയത് സിനിമയില്‍, കൈപിടിച്ചുകയറ്റിയത് പൃഥ്വി, സിനിമാജീവിതം പറഞ്ഞ് അസീസ് നെടുമങ്ങാട്

75

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതനായ നടനാണ് അസീസ് നെടുമങ്ങാട്. ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ ഹാസ്യതാരമായി എത്തിയ അസീസ് വളരെ പെട്ടെന്നാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.

Advertisements

ആദ്യം ചെറിയ ചെറിയ വേഷങ്ങളാണ് അസീസ് ചെയ്തിരുന്നത്. പിന്നീട് മുഖ്യധാരയിലേക്ക് കടന്നുവരികയായിരുന്നു. മലയാള സിനിമയിലെ താരരാജാവ് മമ്മൂക്കയ്‌ക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിലാണ് അസീസ് അവസാനമായി അഭിനയിച്ചത്.

Also Read: അഭിനേത്രിയായി മാറിയത് എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചിട്ട്, എന്റെ ലൈഫ് എന്റെ ചോയ്‌സ്, മീനാക്ഷി പറയുന്നു

ഇപ്പോഴിതാ താന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് അസീസ്. ആദ്യ സിനിമയില്‍ മുഖം കാണിച്ചതൊക്കെ വലിയ കോമഡിയാണെന്നും ഒരിക്കല്‍ പൃഥ്വിരാജ് നായകനായ നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ശ്രീകാര്യത്ത് തന്റെ അമ്മാവന്റെ മകന്‍ മുസ്തഫയ്‌ക്കൊപ്പം പോയിരുന്നു.

അഭിനയിക്കാന്‍ വേണ്ടിയായിരുന്നില്ല പോയത്. മറിച്ച് പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാനും അതിന്റെ പ്രസിഡന്റായും സെക്രട്ടറിയായുമിരിക്കാന്‍ വേണ്ടിയാണെന്നും എന്നാല്‍ അന്ന് താന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചുവെന്നും പൃഥ്വിരാജിനെ എടുത്തുയര്‍ത്തുന്ന ാേള്‍ ചെയ്തുവെന്നും അസീസ് പറയുന്നു.

Also Read:രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് റാഫിയും മഹീനയും

തന്നെ സിനിമയിലേക്ക് കൈപിടിച്ചുകയറ്റിയത് പൃഥ്വിരാജാണ്. സിനിമയില്‍ മുഖം കാണിക്കാന്‍ പറ്റിയത് മണിയന്‍ പിള്ള ചേട്ടന്‍ വഴി തല്‍സമയം പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണെന്നും എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവിനെ ശീട്ടുകളിക്കാരന്റെ റോളിനാണ് തനിക്ക് കൈയ്യടി കിട്ടിയതെന്നും അസീസ് പറയുന്നു.

Advertisement