മദ്യപിച്ച് നടിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ പ്രമുഖ നടന്‍ നടിയെ ക്രൂരമായി മര്‍ദിച്ചു

7

ന്യൂഡല്‍ഹി: മദ്യപിച്ചു ലക്കുകെട്ട് വനിതാ സഹതാരത്തെ ആക്രമിച്ച നടന്‍ പവന്‍ സിംഗിനെതിരെ പോലീസ് കേസ്. അക്ഷരാ സിങ് എന്ന സഹതാരത്തെയാണ് പവന്‍ ആക്രമിച്ചത്. മദ്യപിച്ച് ലക്കുകെട്ട് അക്ഷരയുടെ മുറിയിലെത്തിയ പവന്‍ മുറിയില്‍ കടക്കുന്നത് തഞ്ഞതിനാണ് അക്ഷരയെ ക്രൂരമായി മര്‍ദ്ദിച്ചത്.

ഇരുവരും ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ആയിരുന്നു താമസം. മദ്യപിച്ച് മോശമായി പെരുമാറിയ പവനെ അക്ഷര തന്റെ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈകള്‍ക്ക് സാരമായി പരിക്കേറ്റ അക്ഷരയെ റിസോര്‍ട്ടിലെ ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

Advertisements

സില്‍വാസ എന്ന സിനിമയില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ഇരുവരും. ചിത്രീകരണം പൂര്‍ത്തിയാക്കിയതിനാല്‍ മുംബൈയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു അക്ഷര.

പവന്‍ അക്ഷരയെ മര്‍ദ്ദിക്കുന്നതിന് ഹോട്ടല്‍ ജീവനക്കാര്‍ ദൃക്സാക്ഷികളാണ്. പവന്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ മുടക്കുകയാണെന്ന് അക്ഷര നേരത്തേ പരസ്യമായി ആരോപിച്ചിരുന്നു.

Advertisement