കൂടുതല്‍ ആലോചിക്കാന്‍ നിന്നാല്‍ തൂവാനത്തുമ്പികളിലെ തെറ്റുകുറ്റങ്ങള്‍ കാണാം, ഒടുവില്‍ പ്രതികരിച്ച് അശോകനും

102

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അശോകന്‍. ഏതാണ്ട് 44 വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അശോകന്‍. നായകനായും വില്ലനായും കോമേഡിയനായും സ്വഭാവ നടന്‍ ആയും എല്ലാം അശേകന്‍ മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്.

Advertisements

മലയാള സിനിമയുടെ ക്ലാസ്സിക് കലാകാരന്‍ പി പത്മരാജന്റെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലെ വാണിയന്‍ കുഞ്ചുവിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകന്‍ അഭിനയം ആരംഭിച്ചത്. പിന്നീട് മലയാള ചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അശോകന്‍ അഭിനയിച്ചിട്ടുണ്ട്.

Also Read:ഏറെ നാളുകളായി ഇവര്‍ പ്രണയത്തിലാണ്; ഷൈനിന്റെ തനൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

തനിക്ക് ലഭിച്ചി ട്ടുള്ള ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളേയും അദ്ദേഹം മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്. ഇപ്പോഴിതാ തൂവാനത്തുമ്പികള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അശോകന്‍. ഈ ചിത്രത്തില്‍ അശോകനും അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ സംവിധായകന്‍ രഞ്ജിത്ത് തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ ഭാഷ മോശമാണെന്ന രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു. പ്രമുഖരടക്കം ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് അശോകന്‍.

Also Read:എല്ലാ ബന്ധവും വിവാഹത്തിലെത്തേണ്ട കാര്യമില്ല, ശ്രീവിദ്യ എന്റെ കാമുകി തന്നെയായിരുന്നു, കമല്‍ഹാസന്‍ പറയുന്നു

വിവാദത്തെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ല, ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവും. ചിലര്‍ക്ക് ആ ചിത്രത്തിലെ ലാലിന്റെ ഭാഷ തൃശ്ശൂര്‍ ഭാഷയായി തോന്നുന്നില്ലായിരിക്കുമെന്നും തന്റെ ഓര്‍മ്മ ശരിയാണെങ്കിലും പലരും പറയുന്നത് അതേപോലെ തന്നെയാണ് തൃശ്ശൂര്‍ ഭാഷയെന്നാണെന്നും കൂടുതല്‍ ആലോചിക്കാന്‍ നിന്നാല്‍ അതിനകത്തും തെറ്റുകുറ്റങ്ങള്‍ കാണാമെന്നും അശോകന്‍ പറയുന്നു.

എന്നാല്‍ തൂവാനത്തുമ്പികള്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം അതിലെ തൃശ്ശൂര്‍ ഭാഷ തന്നെയാണ്. അതില്‍ പറയുന്ന പ്രണയത്തിന് പോലും വ്യത്യസ്തയുണ്ടെന്നും അതുകൊണ്ട് തന്നെ പുതുതലമുറക്ക് പോലും ചിത്രം ഇഷ്ടമാണെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement