തെന്നിന്ത്യന്‍ സിനിമാസൂപ്പര്‍താരം അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാവാനൊരുങ്ങുന്നു. താരപുത്രിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. നടന്‍ ഉമാപതി രാമയ്യയാണ് വരന്‍. നടന്‍ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി രാമയ്യ.
എറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഐശ്വര്യയും ഉമാപതി രാമയ്യയും വിവാഹിതരാവുന്നത്. പ്രണയം ഇരുവീടുകളിലും അറിയിച്ചതിന് പിന്നാലെ വീട്ടുകാര്‍ സംസാരിച്ച് വിവാഹക്കാര്യം തീരുമാനിക്കുകയായിരുന്നു.
2024ലാണ് ഐശ്വര്യയുടെയും ഉമാപതി രാമയ്യയുടെയും വിവാഹമുണ്ടാവുകയെന്നാണ് വിവരം. അതേസമയം വിവാഹനിശ്ചയദിനത്തില്‍ വധൂവരന്മാര്‍ക്കൊപ്പമുള്ള അര്‍ജുന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.
ഐശ്വര്യയും ഉമാപതിയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായി ശ്രദ്ധനേടാന്‍ കഴിഞ്ഞിരുന്നില്ല. പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2013ലാണ് ചിത്രം പുറത്തിറങ്ങിയത്.
2018 ല്‍ പ്രേമ ബരഹ എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചു. എന്നാല്‍ സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അധഗപ്പട്ടത് മഗജനഞ്ജലയ് എന്ന ചിത്രത്തിലൂടെയായിരുന്നു ഉമാപതി രാമയ്യ സിനിമയില്‍ എത്തിയത്. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്.