മലയാളം മിനിസ്‌ക്രീനില്‍ ഏറെ സൂപ്പര്‍ഹിറ്റായി മാറിയ ഹാസ്യ പരമ്പര ആയിരുന്നു ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും പരമ്പരയെ പോലെ തന്നെ അതിലെ അഭിനേതാക്കളും മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരര്‍ ആയിരുന്നു.
ഈ പരമ്പരയിലുടെൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കുട്ടികുറുമ്പന്‍ ആണ് അല്‍സാബിത്ത്. ഉപ്പും മുളകും കുടുംബത്തിലെ ബാലുവിന്റെ മൂന്നാമത്തെ മകനായിരുന്നു കേശു എന്ന അല്‍സാബിത്ത്. സീരിയലിലെ ഒരു കാഥാപാത്രം ആയിട്ടല്ല കേശുവിനെ മലയാളി പ്രേക്ഷകര്‍ കാണുന്നത്.
തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിട്ട് തന്നെയാണ്. ചെറുപ്രായത്തില്‍ തന്നെ കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറാന്‍ ഈ കുട്ടി താരത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് അതിനു പിന്നിലുള്ള സത്യം. കേശുവിന്റെ യാതാര്‍ത്ഥ പേര് അല്‍സാബിത്ത് എന്നാണെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ എല്ലാവരുടേയും കേശുകുട്ടനാണ് താരം ഇന്നും.
ഇപ്പോഴിത അല്‍സാബിത്തിന്റെ ഉമ്മയുടെ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹം കഴിഞ്ഞ് അല്‍സാബിത്ത് ജനിച്ചതിന് പിന്നാലെ കടം കയറി നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലായെന്നും ഇതോടെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയെന്നും ഇവര്‍ പറയുന്നു.
അപ്പോള്‍ അഞ്ചുവയസ്സുമാത്രമായിരുന്നു അല്‍സാബിത്തിന്റെ പ്രായം. കടക്കാരെ കൊണ്ട് പുറത്തിറങ്ങാന്‍ വയ്യാതായപ്പോള്‍ മകനെയും കൊണ്ട് ആ അമ്മ ആന്ധ്രപ്രദേശിലേക്ക് പോയി. എന്നാല്‍ മകന് അവിടുത്തെ കാലാവസ്ഥയും മറ്റും പിടിക്കാതെ വന്നതോടെ തിരിച്ച് നാട്ടിലേക്ക് വരേണ്ടി വന്നു.
Also Read: പതിമൂന്നാം വയസിൽ ആണ് അത് സംഭവിച്ചത്, അവസരം കിട്ടിയാൽ ഇനിയും തയ്യാറാണ്: ചാർമി പറയുന്നത് കേട്ടോ
നാട്ടിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്താണ് പിന്നീട് ആ അമ്മ മകനെ വളര്‍ത്തിയത്. ഇതിന് ശേഷമാണ് അല്‍സാബിത്ത് കുട്ടി കലവറ, കുട്ടിപ്പട്ടാളം പരിപാടികളില്‍ പങ്കെടുത്തതെന്നും ഇതിന് പിന്നാലെ ഉപ്പും മുളകിലും അവസരം ലഭിച്ചുവെന്നും സ്വന്തമായി ജോലി ചെയ്ത് മകന്‍ തനിക്കുണ്ടായിരുന്ന കടങ്ങളെല്ലാം വീട്ടിയെന്നും ആ അമ്മ അഭിമാനത്തോടെ പറയുന്നു.