തമിഴ് സിനിമാതാരം അജിത്തിന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം ഒന്നുമല്ല അജിത്ത് . നടന്റെ വിശേഷങ്ങള്‍ അധികവും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുള്ളത്.
കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സര്‍ജറി കഴിഞ്ഞുവെന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടില്ല.
Also Read:നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീയാവുക; നസ്രിയ മുതല്‍ ഗീതു മോഹന്‍ദാസ് വരെ
നിലവില്‍ അജിത്ത് ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങളൊന്നും തന്നെയില്ലെന്നും ഇപ്പോള്‍ തീവ്ര മെഡിക്കല്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹമെന്നും സാധാരണ വിദേശത്ത് പോകുന്നതിന് മുമ്പ് ഇതുപോലെ വൈദ്യപരിശോധനക്ക് പോകാറുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഇത്തവണ പരിശോധനക്ക് പോയപ്പോള്‍ ചെവിക്ക് താഴെയുള്ള ഞരമ്പുകള്‍ക്ക് ബലക്ഷയം കണ്ടെത്തിയിരുന്നു. അതിനുള്ള ചികിത്സയാണ് ഡോക്ടര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തെ ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് ദിവസത്തിനുള്ളില്‍ അജിത്തിനെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും. അജിത്ത് ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ ആശുപത്രിക്ക് മുന്നില്‍ ആരാധകരൊന്നടങ്കം തടിച്ചുകൂടിയിരുന്നു. ആശങ്കയോടെയായിരുന്നു അവര്‍ ഓടിയെത്തിയത്.