തമിഴ് സിനിമയിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് അജിത്ത്. ലക്ഷക്കണക്കിന് ആരാധകരാണ് തെന്നിന്ത്യ മുഴുവന്‍ താരത്തിനുള്ളത്. തല എന്നാണ് ആരാധകര്‍ അജിത്തിനെ വിളിക്കുന്നത്. തമിഴ് സിനിമയില്‍ ഇപ്പോള്‍ അജിത്തിന്റെ സിനിമകളെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
തുനിവ് ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. ഇത് മികച്ച വിജയമാണ് നേടിയത്. എകെ62 ഇതിന് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിഘ്‌നേഷ് ശിവനാണ് ആ സിനിമ സംവിധാനം ചെയ്യുന്നതെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ വിഘ്‌നേഷ് ശിവനല്ല ചിത്രം സംവിധാനം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അജിത്തിന്റെ 62ാം ചിത്രമാണിത്. വിഘ്‌നേഷ് അജിത്തിന്റെ ചിത്രം ട്വിറ്ററില്‍ നിന്നും പിന്‍വലിച്ചതോടെയാണ് ചിത്രം വിഘ്‌നേഷല്ല സംവിധാനം ചെയ്യുന്നതെന്ന് ഉറപ്പിച്ചത്.
വിഘ്‌നേഷ് സംവിധാനം ചെയ്താല്‍ ചിത്രം പരാജയപ്പെടുമോയെന്ന് കരുതിയാണ് അദ്ദേഹത്തെ സംവിധാന സ്ഥാനത്ത് മാറ്റിയത്. അറ്റ്‌ലിയാവും ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. അജിത്തും വിഘ്‌നേഷും ലൈക പ്രൊഡക്ഷന്‍ ടീമും ഒന്നിച്ച് ചര്‍ച്ച ചെയ്താണ് പുതിയ തീരുമാനം.
അതേസമയം, വിഘ്‌നേഷിന്റെ കഥയില്‍ നടന്‍ അജിത്തിന് താത്പര്യക്കുറവുണ്ടായിരുന്നുവെന്നും ഇതറിഞ്ഞ് നയന്‍താര ഇടപെട്ടിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വിഘ്‌നേഷിനെ ചിത്രത്തില്‍ നിന്നും മാറ്റിയതില്‍ നയന്‍താരയ്ക്ക് അതൃപ്തിയുണ്ടെന്നും തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്ന നയന്‍താരയെ മാറ്റി പകരം തൃഷയെ തീരുമാനിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. തനിക്ക് എത്ര കോടി പ്രതിഫലം കിട്ടിയാലും അജിത്തിന്റെ നായികയാവാന്‍ ഇല്ലെന്നാണ് നയന്‍താര പറഞ്ഞിരിക്കുന്നത്.