ഒരുകാലത്ത് വില്ലന്‍ വേഷങ്ങള്‍ എല്ലാം മാറ്റിവച്ചിരുന്നത് നടന്‍ അബു സലീമിന് വേണ്ടിയായിരുന്നു. എന്നാല്‍ പിന്നീട് കോമഡി കഥാപാത്രങ്ങളും ഇദ്ദേഹം അവതരിപ്പിക്കാന്‍ തുടങ്ങി. എങ്കിലും അബു സലിം എന്ന പേര് പറയുമ്പോള്‍ ആദ്യം തന്നെ പ്രേക്ഷക മനസ്സിലേക്ക് എത്തുന്നത് വില്ലന്‍ കഥാപാത്രങ്ങള്‍ തന്നെ. ഇപ്പോള്‍ ഇതാ ചില തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് നടന്‍.
തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു കൂടിക്കാഴ്ചയെ കുറിച്ചാണ് അബു സലിം പറയുന്നത്. അര്‍ണോള്‍ഡിനെ കാണാനും സംസാരിക്കാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, ഒടുവില്‍ അത് നടന്നു. വിക്രം ആ കൂടിക്കാഴ്ച സാധ്യമാക്കി തന്നതിനെ കുറിച്ചാണ് താരം പറഞ്ഞത്.
ഐ സിനിമയുടെ ഓഡിയോ ലോഞ്ചിന് അര്‍ണോള്‍ഡ് വന്നിരുന്നു. അവിടെ വെച്ച് കണ്ടു. വിക്രം വിളിച്ച് പറഞ്ഞാണ് ഞാന്‍ പോയത്. അര്‍ണോള്‍ഡ് എന്റെ റോള്‍ മോഡലാണെന്ന് വിക്രമിന് അറിയാം. എന്നെ ഇങ്ങനെ പിടിച്ച് രണ്ട് അടി അടിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. അദ്ദേഹം എന്നെ കണ്ടപ്പോള്‍ ഇങ്ങോട്ട് വിഷ് ചെയ്തുവെന്നും നടന്‍ പറയുന്നു. ഞാനും അര്‍ണോള്‍ഡും മലയാളമൊക്കെ പറഞ്ഞ് ചിരിച്ച് നടക്കുന്നതൊക്കെ സ്വപ്നം കണ്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
വിക്രമുമായി അടുത്ത സൗഹൃദം ഉണ്ട്. ഞങ്ങള്‍ ഒന്നിച്ച് കുറേ സിനിമകള്‍ ഒന്നും ചെയ്തിട്ടില്ല. എങ്കിലും വര്‍ഷങ്ങളായി അദ്ദേഹത്തെ പരിചയമുണ്ട്. എല്ലാവര്‍ഷവും വിക്രം വയനാട്ടിലേക്ക് വരാറുണ്ട്. ചെന്നൈയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു ഞാനും പോവാറുണ്ട്. ഒരു തവണ പിറന്നാളിനും വീട്ടിലേക്ക് വന്നിരുന്നു എന്ന് നടന്‍ പറയുന്നു.
അതേസമയം തനിക്ക് കമലഹാസനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും, ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആണെങ്കിലും ഇതുവരെ ഒന്നിച്ച് സിനിമ ചെയ്തിട്ടില്ലെന്നും അബു സലിം പറയുന്നു. ജോണി വാക്കര്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് പരിചയപ്പെട്ടത് അന്നുമുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു ഞങ്ങള്‍ നടന്‍ പറഞ്ഞു.
also readഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം; ഓര്‍മ്മയുണ്ടോ ജയറാമിന്റെ ഈ നായികയെ