ഹാര്‍പ്പിക്കിന്റെ പരസ്യങ്ങള്‍ ചെയ്തത് ഒത്തിരി ആസ്വദിച്ചുകൊണ്ട്, നല്ല പണവും കിട്ടി, കളിയാക്കുന്നവരോട് ഇക്കാര്യം മാത്രമേ ഞാന്‍ പറയാറുള്ളൂ, തുറന്നുപറഞ്ഞ് അബ്ബാസ്

200

പത്തൊന്‍പതാമത്തെ വയസില്‍ ഓവര്‍നൈറ്റ് സെന്‍സേഷനായ താരമാണ് അബ്ബാസ്. കൗമാരപ്രായത്തില്‍ തന്നെ നായകനാവുകയും വലിയ പ്രശസ്തി നേടുകയും ചെയ്തിട്ടും താരമിന്ന് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്.

Advertisements

താരത്തിന്റെ നിഷ്‌ക്കളങ്കത നിറഞ്ഞ മുഖവും, പ്രണയം കലര്‍ന്ന നോട്ടവും താരത്തെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി. നായകനായും, സഹനടനായും സിനിമകളില്‍ അബ്ബാസ് നിറഞ്ഞു നിന്നു. പിന്നീട് അബ്ബാസിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല.

Also Read: 33ാം ജന്മദിനം ആഘോഷിച്ച് അമൃതാസുരേഷ്, ആശംസകള്‍ നേരാതെ ഗോപി സുന്ദര്‍, വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ ശരിയോ

സിനിമയില്‍ മാത്രമല്ല പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരസ്യമായിരുന്നു ഹാര്‍പ്പിക്കിന്റേത്. ഇപ്പോഴിതാ ആ പരസ്യം ചെയ്തതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് അബ്ബാസ്.

താന്‍ വളരെ ആസ്വദിച്ചുകൊണ്ടാണ് ഹാര്‍പ്പിക്കിന്റെ പരസ്യം ചെയ്തത്. ആല്‍ക്കഹോള്‍ പോലുള്ള ആരോഗ്യത്തിന് ഹാനികരമായ ഒരു സാധനത്തിന്റെ പരസ്യമല്ലല്ലോ അതെന്നും ഹാര്‍പ്പിക്കിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് ഒത്തിരി കാശ് കിട്ടിയെന്നും അബ്ബാസ് പറയുന്നു.

Also Read: സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിരഞ്ജനായി എത്തേണ്ടിയിരുന്നത് തമിഴിലെ സൂപ്പര്‍സ്റ്റാര്‍, ഒടുവില്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

ഹാര്‍പ്പിക്കിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒന്നോ രണ്ടോ പടങ്ങള്‍ മാത്രമായിരുന്നു ചെയ്തത്. നല്ല ഓഫറായിരുന്നു തനിക്ക് ഈ പരസ്യത്തിലൂടെ കിട്ടിയതെന്നും ഹാര്‍പ്പിക് എന്നത് ടോയ്‌ലറ്റിലെ അണുക്കള്‍ നിശിക്കാനും വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടിയുള്ള പ്രോഡക്ടാണെന്നും വളരെ എന്‍ജോയ് ചെയ്താണ് ആ പരസ്യം ചെയ്തതെന്നും അബ്ബാസ് പറയുന്നു.

പലരും തന്നെ ഈ പരസ്യത്തിന്റെ പേരില്‍ കളിയാക്കിയിട്ടുണ്ട്. എന്താ സാര്‍ പുതിയ ബോട്ടില്‍ വന്നോ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുള്ളത് കൊണ്ടാണ് തന്റെ ടോയ്‌ലറ്റ് വൃത്തിയായിരിക്കുന്നതെന്നാണ് താന്‍ മറുപടി നല്‍കുന്നതെന്നും അബ്ബാസ് പറയുന്നു.

Advertisement