ബോധമില്ലാത്ത പെരുമാറ്റമെന്ന് നിര്‍മ്മാതാക്കളുടെ പരാതി, ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്

289

കഴിഞ്ഞ കുറച്ച് നാളുകളായി നടന്‍ ഷെയിന്‍ നിഗവും ശ്രീനാഥ് ഭാസിയുമൊക്കെയായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇരുവര്‍ക്കുമെതിരെ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

Advertisements

ഈ നടന്മാര്‍ പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നത് എന്നും ഇരുവരും മ യ ക്ക് മ രുന്നിന് അടിമകളാണെന്നും ഇവരുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്നുമായിരുന്നു നിര്‍്മ്മാതാവ് രഞ്ജിത്ത് പറഞ്ഞത്.

Also Read: ആരോഗ്യപ്രശ്‌നങ്ങള്‍ തളര്‍ത്തി, ചില മരുന്നുകള്‍ കഴിച്ചപ്പോള്‍ വണ്ണം കൂടി, വയര്‍ ചാടി, ജീവിതത്തിലുണ്ടായ ദുരവസ്ഥ വെളിപ്പെടുത്തി അനുശ്രീ

ഇപ്പോഴിതാ ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. താര സംഘടനയായ അമ്മയെ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള യോഗത്തിലാണ് പുതിയ തീരുമാനം. ഇങ്ങനെയൊരു ചര്‍ച്ച നടത്തിയതും തീരുമാനമെടുത്തതും സിനിമയുടെ നന്മയ്‌ക്കെന്ന് രഞ്ജിത്ത് പ്രതികരിച്ചു.

ലഹരിക്ക് അടിമയായ നിരവധി പേര്‍ ഇന്ന് മലയാള സിനിമയിലുണ്ട്. തങ്ങള്‍ക്ക് ആര്‍ക്കും തന്നെ അത്തരക്കാരുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്നും ഈ നടന്മാര്‍ക്കൊപ്പം അഭിനയിക്കുന്നവര്‍ക്ക് സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് പറയുന്നു.

Also Read: വിവാഹവും ആ സമയത്ത്! ഭാര്യ സുചിത്രയും ആന്റണിയും ജീവിതത്തിലേക്ക് വന്നത് ഒരേ സമയത്ത്, വളരെ യാദൃശ്ചികമായി; ആത്മബന്ധം പറഞ്ഞ് മോഹൻലാൽ

അതേസമയം, സിനിമയില്‍ സ്ഥിരമായി മ യ ക്ക് മരു ന്ന് ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കും എന്നും നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

Advertisement