ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് നടക്കുന്നത്; അച്ഛനും അമ്മയും അനിയത്തിയുമെല്ലാം ഉറങ്ങിയതിന് ശേഷം പുറത്തേക്കിറങ്ങി വേണം ചെയ്യാൻ: അച്ചു സുഗന്ധ്

266

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയൽ. പതിവ് പൈങ്കിളി കണ്ണീർ സീരിയലുകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്ക് ഒപ്പം യുവപ്രേക്ഷകരും സാന്ത്വനത്തിന് കൂടുതലാണ്.

സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. അടുത്തിടെ സാന്ത്വനത്തിലേക്ക് ഒരു കഥാപാത്രം കൂടി എത്തിയിരുന്നു. നടൻ അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവാണ് പുതിയ താരമായി എത്തിയത്. ടിക് ടോക്കിലൂടെ പ്രശസ്തയായ മനീഷ മാർട്ടിൻ ആണ് നായികയായി അച്ചു സുഗന്ധിനായി എത്തിയത്. സോഷ്യൽ മീഡിയയിലും ഒരുപാട് ആരാധകർ അച്ചു സുഗന്ധിനുണ്ട്.

Advertisements

വ്യക്തിപരമായ വിശേഷങ്ങൾക്ക് പുറമെ വീട്ടിലെ വിശേഷങ്ങളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളും എല്ലാം അച്ചു യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്ക് വയ്ക്കാറുണ്ട്. സീരിയലിലെ കണ്ണനെ പോലെ തന്നെ നിഷ്‌കളങ്കനാണ് ജീവിതത്തിലും അച്ചുവെന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകളൊക്കെ കാണുമ്പോൾ വ്യക്തമാകും.

ALSO READ- ഒരു സ്ത്രീയായി വളരാൻ അമ്മ ഹോർമോൺ കുത്തിവെപ്പ് നൽകി; കുട്ടിത്താരത്തിൽ നിന്നും നായികയായപ്പോൾ തൊട്ട് ഗോസിപ്പ്; ഹൻസിക പറയുന്നതിങ്ങനെ

ഇപ്പോഴിതാ, അച്ചു സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു പുതിയ വിശേഷമാണ് വൈറലാകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് ഇതെന്നാണ് താരം പറയുന്നത്.

കുട്ടിക്കാലം തൊട്ടുള്ള തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ഇതെന്നും ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണെന്നും താരം പറയുകയാണ്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷമാണ് അച്ചു പങ്കുവെയ്ക്കുന്നത്.

ALSO READ-അന്ന് കരയാൻ മാത്രമെ സമയമുണ്ടായിരുന്നുള്ളൂ; ഇന്ന് സമാധാനവും സ്വസ്ഥതയുമുണ്ട്; പിരിയാൻ തീരുമാനിച്ചത് താനെന്നും വൈക്കം വിജയലക്ഷ്മി

മുഴുവൻ പണിയും കഴിഞ്ഞില്ലെങ്കിലും ഈ അടുത്ത് തന്നെ അത് നടക്കുമെന്നാണ് അച്ചു പറഞ്ഞത്. വ്യക്തമല്ലാത്ത ഒരു വീടിന്റെ ചിത്രവും അതിനു മുന്നിൽ പൂവും പിടിച്ചു നിൽക്കുന്ന ചിത്രമാണ് അച്ചു പങ്ക് വെച്ചത്.

വാടക വീട്ടിൽ താമസിക്കുമ്പോൾ ആയിരുന്നു സ്വന്തമായി വീട് വയ്ക്കണമെന്ന ആഗ്രഹം തുടങ്ങിയതെന്നും താരം പറയുന്നു. ഇതിന് അച്ചു നൽകിയ അടിക്കുറിപ്പ് കുട്ടിക്കാലം മുതൽ അമ്മ തന്നോട് ചോദിച്ചത് സ്വന്തമായി ഒരു വീട് ആണെന്നും എന്നത് കേൾക്കുമ്പോൾ പുച്ഛം ആയിരുന്നു എന്നും ഇപ്പോൾ അതാണ് ഏറ്റവും വലിയ ആഗ്രഹമെന്നുമാണ്.

അതേസമയം, വീട് പണി പൂർത്തിയാകാൻ മാസങ്ങളും ഇതിന്റെ കടം തീർക്കാൻ വർഷങ്ങളും വന്നേക്കാമെന്നും അച്ചു പറയുന്നുണ്ട്. എന്നാൽ താൻ ഇപ്പോൾ കാത്തിരിക്കുന്നത് പാലുകാച്ചൽ കഴിഞ്ഞ് അച്ഛനും അമ്മയും അനിയത്തിയുമെല്ലാം ഉറങ്ങിയതിന് ശേഷം, പുറത്തേക്കിറങ്ങി ഗേറ്റിൽ ചാരിനിന്ന് തന്റെ വീടൊന്നു നോക്കി നിൽക്കാൻ ആണെന്നും താൻ എടുക്കുന്ന ദീർഘ നിശ്വാസത്തിലലിയണം തന്റെ കണ്ണ് നീര് എന്നും താരം പറയുന്നു.

Advertisement