അച്ഛന്റെ പിറന്നാൾ ദിനത്തിൽ സുന്ദരമായ ചിത്രം തന്നെ പങ്കുവെച്ച് ഗോപി സുന്ദർ; കമന്റുമായി ആദ്യമെത്തി അഭിരാമി സുരേഷ്

253

സെലിബ്രിറ്റികളായ അമൃത സുരേഷും ഗോപി സുന്ദറും പ്രണയത്തിലായതിന് ശേഷം സമാധാനമില്ലാതെ ആയത് സോഷ്യൽമീഡിയയിലെ കമന്റ് ചെയ്യുന്നവർക്കാണ്. രണ്ടുപേരുടേയും സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ ഡീഗ്രേഡിങും വിമർശനവുമായി ഒരു കൂട്ടരെത്തുമ്പോൾ മറ്റൊരു കൂട്ടർ താരങ്ങൾക്ക് പിന്തുണയുമായി എത്തുന്നതും പതിവാണ്. എന്നാൽ ആരെന്ത് പറഞ്ഞാലും തങ്ങളുടെ ജീവിതത്തെ അത് ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും.

മേയ് മാസത്തിലായിരുന്നു തങ്ങൾ പ്രണയത്തിലാണെന്ന വാർത്ത അമൃതയും ഗോപിയും പുറത്ത് വിട്ടത്. ഗായികയ്ക്കും സംഗീത സംവിധായകനും ആരാധകരിൽ നിന്നും സിനിമാ-സംഗീത ലോകത്തു നിന്നും ആശംസകളുമായി നിരവധി പേർ എത്തിയിരുന്നു. ഗോപി സുന്ദറുമായി പ്രണയത്തിലാകും മുമ്പ് നേരത്തെ നടൻ ബാലയെ അമൃത വിവാഹം കഴിച്ചിരുന്നു. ഇരുവർക്കും ഒരു മകളുമുണ്ട്.

Advertisements

എന്നാൽ അമൃതയും ബാലയും പിരിയുകയായിരുന്നു. നേരത്തെ ഗായിക അഭയഹിരൺമയിയുമായി പ്രണയത്തിലായിരുന്നു ഗോപി സുന്ദർ. ഈ പ്രണയ ബന്ധം അവസാനിച്ച ശേഷമാണ് ഗോപി അമൃതയുമായി പ്രണയത്തിലായത്. ഇതൊക്കെയാണ് സോഷ്യൽമീഡിയയെ ഇരുവരുടേയും കാര്യത്തിൽ അഭിപ്രായം പറയാൻ പ്രേരിപ്പിക്കുന്നത്.

ALSO READ- സർജറി വേണ്ടെന്ന് വെച്ചതാണ്, എന്നാൽ ഇപ്പോൾ അതല്ലാതെ മറ്റ് വഴിയില്ല; മഷൂറ ഗർഭിണിയായ സന്തോഷ വാർത്തയ്ക്ക് പിന്നാലെ ദുഃഖവാർത്തയുമായി ബഷീർ ബഷിയും കുടുംബവും

സോഷ്യൽ മീഡിയയിലെ സദാചാര വാദികളുടെ ആക്ര മ ണത്തിൽ ഒന്നും പതറാതെ ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വരാനിരിക്കുന്ന മ്യൂസിക് വീഡിയോയെക്കുറിച്ചുമെല്ലാം ഗോപി സുന്ദർ മനസ് തുറന്നിരുന്നു. അമൃതയുമായി ഒന്നിച്ചുവെന്നും കൊച്ചിയിലും ഹൈദരാബാദിലുമായി കഴിയാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഗോപി സുന്ദർ വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും ഹൈദരാബാദ് യാത്രയുടെ ചിത്രങ്ങളും ക്ഷേത്ര സന്ദർശനങ്ങളും എല്ലാം സോഷ്യൽമീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ അച്ഛന് പിറന്നാളാശംസ നേർന്ന് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദർ. അച്ഛനേയും അമ്മയേയും ചേർത്തുപിടിച്ചുള്ള മനോഹരമായ ഫോട്ടോയായിരുന്നു സംഗീതസംവിധായകൻ പോസ്റ്റ് ചെയ്തത്. ആരാധകരുൾപ്പടെ നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്.

ALSO READ- തിളങ്ങിയത് മമ്മൂട്ടി മോഹൻലാൽ, ജയറാം പ്രണയ ചിത്രങ്ങളിൽ; ഇന്നും അവിവാഹിത; ഈ പ്രായത്തിൽ എന്നെ ഉൾകൊള്ളുന്ന പങ്കാളിയെ കിട്ടിയാൽ വിവാഹം കഴിക്കുമെന്ന് ലക്ഷ്മി ഗോപാലസ്വാമി

അച്ഛന് ഒരായിരം പിറന്നാളാശംസകൾ എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ. അതേസമയം, ഈ ചിത്രത്തിന് അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷായിരുന്നു സ്നേഹം അറിയിച്ച് ആദ്യമെത്തിയത്. ഇതിനിടെ, ഗോപി സുന്ദറിന്റെ അച്ഛൻ നടൻ ദേവനെപ്പോലെ ഉണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണോ ഇതെന്നായിരുന്നു ഒരാൾ മറുപടിയേകിയത്.

അതേസമയം, പ്രേക്ഷകരുടെ വിമർശനങ്ങളൊന്നും തങ്ങളെ ബാധിക്കാറില്ലെന്നും സന്തോഷത്തോടെയായി ജീവിക്കുന്നവരാണ് ഞങ്ങളെന്നുമായിരുന്നു ഇരുവരും പ്രതികരിച്ചിരുന്നത്.

കഴിഞ്ഞദിവസം കഠിനാധ്വാനം ഒരിക്കലും പരാജയമാവില്ലെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു. തന്റെ പുതിയ ഫോട്ടോയ്ക്കൊപ്പമായാണ് ഈ ക്യാപ്ഷൻ നൽകിയത്.

Advertisement