അച്ഛൻ ബലാത്സംഗ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഒന്നും തോന്നുന്നില്ലേയെന്ന് പലരും അന്ന് അമ്മയോട് ചോദിയ്ക്കുമ്പോൾ, മറുപടി ഇങ്ങനെയായിരുന്നു : ശ്രീജിത്ത് രവി

782

എഴുപതുകൾ മുതൽ സിനിമയിൽ സജീവമായ നടനാണ് ടിജി രവി. അന്നത്തെ വില്ലൻ മുഖത്തിന്റെ ഏറ്റവും ക്രൂരമായ പ്രതിരൂപമായിരുന്നു ടി ജി രവിയുടേത്. ഇന്ന് നായികമാരെ എല്ലാം ലിപ് ലോക്ക് ചെയ്യുന്ന ഇമ്രാൻ ഹഷ്മിയെ പോലെ, അന്ന് കിട്ടുന്ന നായികമാരെ എല്ലാം പീഡിപ്പിയ്ക്കുന്ന നടൻ എന്ന പേര് ടിജി രവിയ്ക്ക് ആയിരുന്നു.

ALSO READ
മമ്മൂക്ക അന്ന് പറഞ്ഞ ആ വാക്ക് നൽകിയ ആശ്വാസം പറഞ്ഞറിയിക്കാൻ ആവുന്നതല്ല, വെളിപ്പെടുത്തലുമായി ജയകൃഷ്ണൻ

Advertisements

ഭൂരിഭാഗം സിനിമകളിലും ടിജി രവിയ്ക്ക് ഒരു ബലാത്സംഗ രംഗമുണ്ടാവും. അച്ഛന്റെ ആദ്യകാല സിനിമകളെ കുറിച്ച് റെഡ് കാർപെറ്റിൽ മകൻ ശ്രീജിത്ത് രവി സംസാരിക്കുകയുണ്ടായി.

അച്ഛന്റെ ഒരു തൊഴിൽ എന്ന നിലയിൽ ആണ് ഞങ്ങൾ എല്ലാം ആ അഭിനയത്തെ കണ്ടത്. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അറിയില്ല. വീട്ടിൽ വരുന്ന അച്ഛൻ അങ്ങനെയല്ല എന്ന ബോധ്യം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്.

എന്റെ അമ്മയോട് പണ്ട് പലരും ചോദിക്കുമായിരുന്നുവത്രെ, അച്ഛൻ ബലാത്സംഗ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഒന്നും തോന്നുന്നില്ലേ എന്ന്. അപ്പോൾ അമ്മ പറഞ്ഞ മറുപടി, ‘ഞാൻ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും നഗ്‌ന ശരീരങ്ങൾ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ല എങ്കിൽ, അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ തൊഴിലാണ്’ എന്നാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചത്.

ALSO READ
ബ്രായുടെ സൈസ് എത്രയാണ്, ഏത് പൊസിഷനാണ് ഇഷ്ടം: കിടിലൻ മറുപടി നൽകി ആലിലത്താലി താരം നീലിമ റാണി, കൈയ്യടിച്ച് ആരാധകർ

അച്ഛന്റെ പാദ പിൻതുടർന്ന മകൻ ശ്രീജിത്ത് രവിയും വില്ലൻ വേഷങ്ങളിലൂടെയാണ് തുടക്കം കുറിച്ചത്. പിന്നീട് ഹാസ്യ റോളുകളിലേക്ക് മാറുകയായിരുന്നു. ടി ജി രവി ഇപ്പോഴും ഗൗരവമേറിയ വേഷങ്ങളിൽ സജീവമാണ്.

 

 

Advertisement