അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമാണ് താര കല്യാൺ. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും താര കല്യാൺ ആരാധകർക്ക് പ്രിയങ്കരിയാണ്. താരകല്യാണിന്റെ അമ്മയും മകൾ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.
ടിക്ക്‌ടോക്ക് വീഡിയോകളിവൂടെയും മറ്റും ആരാധകരുടെ പ്രിയങ്കരിയായ സൗഭാഗ്യയുടെ വിവാഹവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. താരാകല്യാണിന്റെ ശിഷ്യനും നർത്തകനും നടനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് കൂട്ടായി സുദർശന എന്നൊരു മകളും ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്.
വിവാഹത്തിന് മുമ്പ് സൗഭാഗ്യയ്ക്ക് ഒപ്പം ടിക്ക് ടോക്ക് വീഡിയോകളിൽ അർജുനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുളള വീഡിയോകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ടിക്ക് ടോക്ക് പോയതോടെ പിന്നീട് ഇൻസ്റ്റഗ്രാമിൽ ഇരുവരും ആക്ടീവായി. വളർത്തുനായ്ക്കളോടും ഇരുവർക്കും വലിയ ഇഷ്ടമാണ്.സ്വന്തമായി ഡാൻസ് സ്‌കൂളും അർജുൻ നടത്തുന്നുണ്ട്. ഈ സ്‌കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതി ചക്കപ്പഴം സീരിയലിൽ നിന്നും അർജുൻ പിന്മാറിയതും ഇടക്കാലത്ത് വലിയ വാർത്തയായിരുന്നു.
ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലിന്റെയും കുഞ്ഞിന്റെയും അഭിനയിക്കുന്ന സീരിയലിന്റേയും ഒക്കെ തിരക്കിലാണ് സൗഭാഗ്യയും അർജുനും. ഇതിനിടെ, കഴിഞ്ഞ ദിവസം സൗഭാഗ്യ വെങ്കിടേഷ് അമ്മ താര കല്യാണിനെവീണ്ടും ഒരു വധുവായി അണിയിച്ചൊരുക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
ഈ വീഡിയോയിൽ വിവാഹ മോചനത്തിലൂടെയോ ഭർത്താവിന്റെ മരണത്തിന് ശേഷമോ ഒറ്റപ്പെടുന്ന അമ്മമാർ വീണ്ടുമൊരു കൂട്് ആഗ്രഹിക്കുമ്പോൾ അത് മക്കൾ നടത്തി കൊടുക്കണം എന്നും അമ്മയുടെ രണ്ടാം വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വാക്കുകൾക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗഭാഗ്യ നേരിട്ട്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൗഭാഗ്യയും ഭർത്താവ് അർജ്ജുനും എത്തിയത്.
അമ്മ ഒരു വിവാഹം ചെയ്യണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അമ്മയുടെ ഇപ്പോഴത്തെ ഒറ്റപ്പെടൽ എന്നെ സംബന്ധിച്ച് വലിയ വേദനയാണ്. പറ്റുന്ന സമയത്ത് എല്ലാം അമ്മ ഞങ്ങളുടെ അടുത്ത് ഓടി എത്താറുണ്ട്. പക്ഷെ അത് പോലെ പോകാനോ അമ്മയ്ക്ക് ഒപ്പം സമയം ചെലവഴിക്കാനോ ഞങ്ങൾക്ക് സാധിക്കാറില്ല. ഒരു ദിവസം വിളിച്ചിട്ട് അമ്മ ഫോൺ എടുത്തില്ല എങ്കിൽ തന്നെ എനിക്ക് ടെൻഷനാണ്. ഒരു കൂട്ട് എപ്പോഴും ഒരാളുടെ ജീവിതത്തിൽ അത്യാവശ്യമാണ്. പ്രത്യേകിച്ചും ഈ പ്രായത്തിൽ ഒക്കെ. എന്റെ ആഗ്രഹം തന്നെയാണ് അന്ന് ഞാൻ വീഡിയോയിൽ പറഞ്ഞത്.
അതേസമയം, വിശ്വാസ പ്രകാരം ഭർത്താവ് രാജയുടെ മരണ ശേഷം പൂ വയ്ക്കരുത് എന്നും പൊട്ട് വയ്ക്കരുത് എന്നും അണിഞ്ഞൊരുങ്ങി നടക്കരുത് എന്നുമൊക്കെയുണ്ട്. മറ്റുള്ളവർ മുഖത്ത് നോക്കി അതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എങ്കിലും, രാജയുടെ മരണത്തിന് ശേഷം മാലയിടാനോ ഏറ്റവും ഇഷ്ടമുള്ള പൂവ് തലയിൽ ചൂടാനോ താര കല്യാൺ മനസ്സ് കൊണ്ട് തയ്യാറായിരുന്നില്ല. പക്ഷെ പൊട്ട് വയ്ക്കുമായിരുന്നു. അച്ഛൻ മരിച്ച സമയത്ത് അമ്മയുടെ നെറ്റിയിലെ പൊട്ട് എടുത്ത് മാറ്റാൻ താൻ സമ്മതിച്ചിട്ടില്ല എന്ന് സാഭാഗ്യ പറയുന്നു.
ഓരോ തവണയും വിവാഹക്കാര്യം പറയുമ്പോഴും അമ്മ വിഷയം മാറ്റും. അച്ഛനെ ഇഷ്ടമില്ലാത്തത് കൊണ്ട് അല്ല ഞാൻ നിർബന്ധിക്കുന്നത്. അച്ഛനെ മിസ്സ് ചെയ്യാറുണ്ട്. അച്ഛൻ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവുമാണ്. പക്ഷെ അമ്മയുടെ ഇപ്പോഴുള്ള ഒറ്റപ്പെടൽ അതിലും മേലെയാണെന്നാണ് സൗഭാഗ്യ പറയുന്നത്.
മത വിശ്വാസ പ്രകാരം താലി പൂജ എന്നൊരു ചടങ്ങുണ്ട്. ഭർത്താവ് മരിച്ചാൽ ഭാര്യയെ വധുവിനെ പോലെ അണിയിച്ചൊരുക്കി കൊണ്ടുവന്ന് വളകൾ അടിച്ച് പൊട്ടിക്കുകയും പൊട്ടുമായ്ച്ചു കളയുകയും ചെയ്യണം. പക്ഷെ അമ്മയ്ക്ക് അങ്ങനെയുള്ള ചടങ്ങുകൾ ഒന്നും നടത്തിയില്ല. അച്ഛന്റെ മൃതദേഹം കൊണ്ടു വന്നപ്പോൾ അമ്മയുടെ നെറ്റിയിലെ പൊട്ട് എടുത്ത് മാറ്റാൻ ഒരാൾ വന്നു, ഞാൻ ഒന്ന് നോക്കിയതേയുള്ളൂ അയാൾ പിന്നിലോട്ട് മാറി. അച്ഛന്റെ ശരീരം അധിക നേരം അവിടെ വച്ച് വരുന്നവർക്ക് കാഴ്ച വസ്തു ആക്കരുത് എന്നുമാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. അതുപോലെ തന്നെ വേഗം ചടങ്ങുകൾ അവസാനിപ്പിച്ചെന്നും സൗഭാഗ്യ പറയുന്നു.
ഭർത്താവ് മരിച്ചവരെല്ലാം കുട്ടികൾക്ക് വേണ്ടി ജീവിതം ത്യജിക്കണം എന്ന് പറയുന്നത് തെറ്റ് ആണ്. ഒരു സമയം എത്തിക്കഴിഞ്ഞാൽ കുട്ടികൾ അവരുടെ ജീവിതം നോക്കി പോവും. ആർക്ക് വേണ്ടിയും കാത്തുനിൽക്കില്ല. ഒറ്റപ്പെട്ട് പോകുന്നത് അമ്മയാണ്. അപ്പോൾ മക്കൾ നോക്കിയില്ല, നോക്കിത് കുറഞ്ഞ് പോയി എന്നുള്ള പരാതിയൊന്നും വേണ്ടല്ലോ. ജീവിതം അടിച്ച് പൊളിക്കാനുള്ളതല്ലേയെന്നും സൗഭാഗ്യ ചചോദിക്കുന്നു.