മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ആരതി സോജൻ. വളരെ കുറഞ്ഞ കാലം കൊണ്ട് ടെലിവിഷൻ സീരിയലുകളിലൂടെ ജനപ്രീതി നേടിയെടുക്കാൻ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ആരതി സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ഫോട്ടോയും അതിന് താഴെ നൽകിയ കുറിപ്പുമാണ് ശ്രദ്ധേയമാവുന്നത്.
സ്വന്തം അച്ഛന്റെ കൂടെ നിൽക്കുന്ന ഫോട്ടോയാണ് നടി പങ്കുവെച്ചതെങ്കിലും അത് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ലെന്നാണ് ആരതി പറയുന്നത്. ഇതോടെ അച്ഛനാണെന്ന് തെളിയിക്കാൻ മറ്റൊരു മാർഗവും നടി സ്വീകരിച്ചു. നടി പറയുന്നതിങ്ങനെയാണ്… അച്ഛാ എന്നോട് ക്ഷമിക്കണേ. അച്ഛനാണ് പറഞ്ഞിട്ടാരും വിശ്വസിക്കുന്നില്ല.. അച്ഛടെ പഴയ ഫോട്ടോ ഞാന് എടുത്തങ്ങു പോസ്റ്റി. എന്നുമാണ് ആരാതി പങ്കുവെച്ച പോസ്റ്റില് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.
ALSO READ
അച്ഛന്റെ കൈ പിടിച്ച് നിൽക്കുന്ന ഇപ്പോഴത്തെ ഫോട്ടോയും ചെറിയ പ്രായത്തിൽ അച്ഛൻ എടുത്ത് നിൽക്കുന്ന ഫോട്ടോയും നടി ഇതിന്റെ കൂടെ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഫോട്ടോ കണ്ടപ്പോള് ആരതിയുടെ സഹോദരന് ആണെന്നാണ് കരുതിയത്. പിന്നെ ക്യാപ്ഷന് കണ്ടപ്പോവാണ് ഇത് അച്ഛനാണെന്ന് മനസിലായത്. എന്നിട്ടും ഞങ്ങൾക്ക് വിശ്വാസം ആയിട്ട് ഇല്ലാട്ടോ. പെൺമക്കൾക്ക് അവരുടെ അച്ഛന്മാരാണ് ഹീറോ.
ALSO READ
ആരതി അച്ഛനെ കുറിച്ച് പറയുന്നത് കേട്ടാൽ ഇരുവരും തമ്മിലുള്ള ആത്മബന്ധം എങ്ങനെയാണെന്ന കാര്യം വ്യക്തമാവും. ക്യാപ്ഷൻ വായിക്കാത്തവർ സഹോദരങ്ങളാണെന്ന് മാത്രമേ വിചാരിക്കുകയുള്ളു. എന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.
ആൽബത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആരതി സോജൻ. കുങ്കുമച്ചെപ്പ് എന്ന സീരിയലിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൂക്കാലം വരവായ് സീരിയലിലെ സപ്തതി എന്ന കഥാപാത്രമാണ് ആരതിയ്ക്ക് കൂടുതൽ ആരാധകരെയും നേടി കൊടുത്തത്. ശാലീന സുന്ദരിയായ സപ്തിയും അവരുടെ ഭർത്താവ് ഹര്ഷനുമൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി.
പിന്നീട് സീരിയലിൽ നിന്ന് പിന്മാറിയ നടി ഇപ്പോൾ സൂര്യ ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന മനസിനക്കര എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. കന്നട സീരിയലിന്റെ മലയാളത്തിലേക്കുള്ള റീമേക്കാണ് മനസിനക്കര. ഭാഗ്യജാതകം, നോക്കെത്താ ദൂരത്ത്, തുടങ്ങി നിരവധി സീരിയലുകളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ഇതിനകം ചെയ്ത് കഴിഞ്ഞു. സോഷ്യൽ മീഡിയ പേജുകളിലൂടെ സജീവമായി പോസ്റ്റുകൾ ഇടാറുള്ള ആരതി പലപ്പോഴും ചെയ്യാറുള്ള ടിക് ടോക് വീഡിയോകളും റീൽസും എല്ലാം ശ്രദ്ധിയ്ക്കപ്പെടാറുണ്ട്.