മലയാളികളെ ഒരുപാട് പൊട്ടിചിരിപ്പിച്ചിട്ടുള്ള ശ്രീനിവാസൻ വീട്ടിൽ ഒരു ഗൗരവക്കാരനാണ്! എന്റെ രണ്ട് മക്കളേയും അച്ഛൻ ആദ്യം എടുത്തിരുന്നില്ല : ശ്രദ്ധ നേടി അച്ഛനെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങൾ

117

മലയാള സിനിമയിൽ തന്റെ കഴിവു കൊണ്ട് ഒരു പ്രത്യേക സ്ഥാനം ഉണ്ടാക്കിയെടുത്ത ഒരു കലാകാരൻ ആണ് ശ്രീനിവാസൻ. ഒരു അഭിനേതാവിനപ്പുറം സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് ശ്രീനിവാസന്. വർഷങ്ങൾക്ക് ശേഷം കാണുമ്പോ
ഴും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ”തലയണമന്ത്രം”, ”സന്ദേശം”, ”പൊന്മുട്ടയിടുന്ന താറാവ്” തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശ്രീനിവാസൻ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ആണ് ഈ ഉയർച്ചകൾ എല്ലാം നേടിയെടുത്തത്.

ആദ്യകാലങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയ ശ്രീനിവാസൻ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ പിന്നീട് മലയാള സിനിമയിലെ വിവിധ മേഖലകൾ കീഴടക്കിയ കലാകാരൻ ആയി മാറുകയായിരുന്നു അദ്ദേഹം. മലയാളികൾക്ക് ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ കൂട്ടുകെട്ട് ആയിരുന്നു മോഹൻലാൽ- ശ്രീനിവാസൻ. ഇവരുടെ ദാസനും വിജയനും എന്ന കഥാപാത്രങ്ങൾ ഇന്നും മലയാളികൾക്ക് ഉള്ളിൽ തങ്ങി നിൽക്കുന്നു.

Advertisements

ALSO READ

സിനിമയിൽ മാത്രമല്ല ജീവിതത്തിലും സുരേഷ് ഗോപി നല്ലൊരു നടനാണ്, ജീവിതത്തിനും മരണത്തിനും ഇടയിൽ അന്യനാട്ടിൽ കഴിയുന്ന ഒരാൾക്ക് വേണ്ടി സഹായമഭ്യർത്ഥിച്ചിട്ട് യാതൊരു പ്രതികരണവുമില്ല! സുരേഷ് ഗോപിക്ക് എതിരെ വിമർശനവുമായി ജോമോൾ ജോസഫ്

ശ്രീനിവാസനെ പോലെ തന്നെ പ്രശസ്തർ ആണ് താരത്തിന്റെ രണ്ടു മക്കളും. മൂത്ത മകൻ വിനീത് ശ്രീനിവാസൻ, ”കിളിച്ചുണ്ടൻ മാമ്പഴം” എന്ന ചിത്രത്തിൽ ഗായകൻ ആയിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് അഭിനയത്തിലേക്ക് ചുവട് വെച്ച വിനീത് അച്ഛനെ പോലെ തന്നെ ഒരു സകലകലാവല്ലഭൻ ആണ്. ഗായകൻ, അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങി സിനിമയിലെ വിവിധ മേഖലകളിലും വിജയിച്ചിട്ടുള്ള വിനീത്, തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ അനിയൻ ധ്യാൻ ശ്രീനിവാസനെയും സിനിമയിലേക്ക് കൊണ്ട് വന്നു. വിനീതിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട താരപുത്രൻ ആണ് ധ്യാൻ ശ്രീനിവാസനും. അഭിനയത്തിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ സംവിധാനം, തിരക്കഥാകൃത്ത്, നിർമ്മാണം എന്നീ മേഖലയിലേക്ക് കടന്നിരിക്കുകയാണ് ധ്യാനും.

വിനീത് സമൂഹ മാധ്യമങ്ങളിൽ സജീവമാണ് കുടുംബത്തിലെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. രണ്ടു മക്കളാണ് വിനീതിന്. സിനിമയെ പോലെ തന്നെ കുടുംബത്തെയും സ്‌നേഹിക്കുന്ന വിനീതിന്റേത് ഒരു പ്രണയ വിവാഹം ആയിരുന്നു. ഇപ്പോൾ അച്ഛൻ ശ്രീനിവാസനെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

ALSO READ

‘എന്നെ കീഴടക്കാൻ നെറ്റിയുടെ നടുക്ക് വിരൽ അമർത്താൻ അവര് ആവർത്തിച്ചു ശ്രമിച്ചു, വീടിനുള്ളിൽ അപ്രതീക്ഷിതമായി മോഷ്ടാക്കളെ കണ്ടാൽ ധൈര്യം കൈവിടരുതെന്ന് മോഷ്ടാവിനെ ഒറ്റയ്ക്ക് പിടിയ കൂടിയ വിദ്യാർത്ഥി കൃഷ്ണ

വെള്ളിത്തിരയിൽ മലയാളികളെ ഒരുപാട് പൊട്ടിചിരിപ്പിച്ചിട്ടുള്ള ശ്രീനിവാസൻ വീട്ടിൽ ഒരു ഗൗരവക്കാരൻ ആണ്. എല്ലാവരോടും സ്‌നേഹം ആണെങ്കിലും അത് പുറത്തു കാണിക്കാൻ അറിയില്ലെന്ന് വിനീത് പറയുന്നു. വിനീതിന്റെ രണ്ടു മക്കളെയും എടുക്കാൻ പോലും ശ്രീനിവാസന് ആദ്യം പേടിയായിരുന്നു.

പിന്നീട് ഒരുപാട് നിർബന്ധിച്ചായിരുന്നു ഒന്ന് എടുത്തത് എന്ന് വിനീത് വെളിപ്പെടുത്തി. വാട്‌സാപ്പിൽ വീഡിയോ കോൾ വിളിക്കുമ്പോൾ പേരക്കുട്ടികളെ കാണുമ്പോൾ ഒരുപാട് സന്തോഷമാണ് ശ്രീനിവാസന്. അച്ഛന്റെ പരുക്കൻ സ്വഭാവം മാറാൻ പേരക്കുട്ടികൾ വേണ്ടി വന്നു എന്ന് ‘അമ്മ എപ്പോഴും പറയാറുണ്ടെന്നും വിനീത് പറഞ്ഞു.

 

Advertisement