അച്ഛന്റെ ലാസ്റ്റ് ഡേയ്‌സിൽ ആംബുലൻസിൽ കൊണ്ട് പോകുമ്പോൾ, പെട്ടന്ന് അച്ഛൻ വണ്ടി നിർത്താൻ പറഞ്ഞു! ഞങ്ങൾക്ക് ആദ്യം കാര്യം മനസ്സിലായില്ല: അഗസ്റ്റിനെ കുറിച്ചുള്ള കഥ പറഞ്ഞ് ആൻ

15193

മലയാളികൾക്ക് ഒരുപാട് നല്ല വേഷങ്ങൾ സമ്മാനിച്ച പ്രിയങ്കരനായ നടനാണ് അഗസ്റ്റിൻ. മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളിലൂടെ അദ്ദേഹം സിനിമാ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. സ്വാഭാവിക അഭിനയം കൊണ്ട് അഗസ്റ്റിൻ ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന അഗസ്റ്റിന്റെ മകളായി സിനിമയിലെത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായൊരു ഇടം നേടിയെടുക്കാൻ സാധിച്ച നടിയാണ് ആൻ അഗസ്റ്റിൻ. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരമടക്കം നേടിയിട്ടുള്ള താരമാണ് ആൻ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആൻ സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്.

ഇപ്പോഴിതാ അച്ഛൻ അഗസ്റ്റിനെക്കുറിച്ച് ആൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. റെഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോൾ ആൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അച്ഛൻ നല്ല ഭക്ഷണപ്രിയനാണ്, എല്ലാവരേയും വിളിച്ച് സൽക്കരിക്കാനൊക്കെ ഇഷ്ടമാണ്. വയ്യാണ്ടായപ്പോഴും അതിന് കുറവില്ലായിരുന്നുവെന്നാണ് ആൻ പറയുന്നു. ആനിനൊപ്പം നടനും നിർമ്മാതാവുമായ വിജയ് ബാബുവും പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു. ആനിന്റെ വാക്കുകൾ ഇങ്ങനെ!

Advertisements

ALSO READ

കാശിന് ആവശ്യമുണ്ട്, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ് നൃത്ത പരിപാടിയിൽ പങ്കെടുത്തേ പറ്റൂവെന്നാണ് അന്ന് മഞ്ജു വാര്യർ പറഞ്ഞത് ; പങ്കെടുക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണിൽ വിളിച്ചു : വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി


വിജയ് ബാബുവുമായി അടുത്ത സൗഹൃദമുണ്ട് തനിക്കെന്നാണ് ആൻ പറയുന്നത് വിജയിന്റെ ചോദ്യത്തിന് ഞാൻ ഉത്തരം നൽകില്ലെന്നും ആൻ അഗസ്റ്റിൻ പറയുന്നു. മധുരപലഹാരങ്ങൾ ഒഴിവാക്കിയുള്ള നോമ്പിലാണ് താൻ. അപ്പവും സ്റ്റൂവുമാണ് വീട്ടിൽ രാവിലത്തെ ഭക്ഷണം. അച്ഛനൊക്കെയുള്ള സമയത്ത് നന്നായി ആഘോഷിച്ചിരുന്നു. ഇപ്പോ അത്ര വലിയ ആഘോഷമില്ല, പള്ളിയിലൊക്കെ പോവുമെന്നും ആൻ് പറയുന്നു. നോമ്പു കാലത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആൻ. അതേസമയം, ആനിന്റെ അച്ഛനെ ഞാൻ കണ്ടിട്ടില്ല. ബെസ്റ്റ് ഫ്രണ്ടായതിനാൽ എപ്പോഴും എന്നോട് അച്ഛനെക്കുറിച്ച് പറയാറുണ്ട്. ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് എന്നാണ് വിജയ് ബാബു പറയുന്നു. പിന്നാലെ ആംബുലൻസിൽ വരുന്ന സമയത്തെ കഥയെക്കുറിച്ചും ആൻ പറയുന്നുണ്ട്.

അച്ഛൻ നല്ല ഭക്ഷണപ്രിയനാണ്, എല്ലാവരേയും വിളിച്ച് സൽക്കരിക്കാനൊക്കെ ഇഷ്ടമാണ്. വയ്യാണ്ടായപ്പോഴും അതിന് കുറവില്ലായിരുന്നുവെന്നാണ് ആൻ ഓർക്കുന്നത്. തുടർന്നാണ് താരം ആംബുലൻസിലുണ്ടായ സംഭവം പങ്കുവെക്കുന്നത്. അച്ഛന്റെ ലാസ്റ്റ് ഡേയ്‌സിൽ കോഴിക്കോടുനിന്നും കൊച്ചി അമൃതയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുറ്റിപ്പുറമൊക്കെ എത്തിയപ്പോൾ അച്ഛൻ നിർത്താൻ പറഞ്ഞു. എന്തിനാണ് നിർത്താൻ പറഞ്ഞത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു എന്നാണ് ആൻ പറയുന്നത്. വണ്ടി നിർത്തിയ അവിടെയൊരു ചെറിയ കടയുണ്ടായിരുന്നുവെന്നും എനിക്ക് ഇവിടെ നിന്ന് അപ്പവും സ്റ്റ്യൂവും കഴിക്കാനാണെന്നായിരുന്നു ആൻ പറയുന്നത്.

ALSO READ

വ്യാജ വാർത്തയല്ല! ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച് നടി വിൻസി അലോഷ്യസ്

നല്ല ഭക്ഷണം കിട്ടുന്ന ചെറിയ കടകളൊക്കെ അച്ഛനറിയാം എന്നാണ് ആൻ പറയുന്നത്. നല്ല ടേസ്റ്റായിരിക്കും അവിടത്തെ ഫുഡിന് എന്നും ആൻ പറയുന്നു. അവസാന മാസത്തിലും അച്ഛൻ അവിടങ്ങളിൽ എത്തുമ്പോൾ നിർത്തിക്കുമായിരുന്നു. ഇങ്ങനെയുള്ള കഥകളെല്ലാം വിജയിന് അറിയാം എന്നും ആൻ പറയുന്നു. കേട്ട് കേട്ട് നല്ല ക്ലോസായതാണ് വിജയ് എന്നാണ് ആൻ പറയുന്നത്. അതേസമയം ആ സമയത്ത് ഞാൻ സിനിമയിൽ ഇല്ലെന്നായിരുന്നു എന്ന് വിജയ് ബാബു പറയുന്നു. ഒരുപാട് ചാനലുകളിൽ ജോലി ചെയ്തിരുന്നു താനെന്നും ആൻ പറയുന്നുണ്ട്.

അതേസമയം വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ആൻ അഗസ്റ്റിൻ സിനിമയിലേക്ക് തിരികെ വരികയാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെയാണ് ആൻ തിരികെ എത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെയായിരുന്നു ആൻ സിനിമയിൽ അരങ്ങേറിയത്. നായികകേന്ദ്രീകൃത സിനിമയിലെ ആനിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. പിന്നീട് അർജുനൻ സാക്ഷി, ഓർഡിനറി, ഫ്രൈഡെ, ആർട്ടിസ്റ്റ്, നീന തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ആർട്ടിസ്റ്റിലൂടെയാണ് മികച്ച് നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ആനിനെ തേടിയെത്തുന്നത്. ആരാധകരെല്ലാം തന്നെ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിപ്പിലാണ്

Advertisement