‘രാഷ്ട്രീയം നോക്കാതെ അച്ഛൻ പലരേയും സഹായിക്കുന്നുണ്ട്, അതിനെ പോലും മോശമാക്കി പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരും’; പ്രതികരിച്ച് ഗോകുൽ സുരേഷ്

51

രാഷ്ട്രീയത്തിൽ ഇറങ്ങിയെങ്കിലും രാഷ്ട്രീയക്കാരനായി നേട്ടങ്ങളുണ്ടാക്കാതെ എല്ലാവരേയും സഹായിക്കുന്ന മനസാണ് നടൻ സുരേഷ് ഗോപിയുടേത്. താരത്തിന്റെ ഈ സ്വഭാവം ഒരുപാട് വിമർശനങ്ങൾക്കും പിന്തുണയ്ക്കും കാരണമാകാറുണ്ട്. പലപ്പോഴും കൊച്ചുകുഞ്ഞുങ്ങളെ പോലെ പ്രതികരിക്കുന്ന താരം, ആർക്കും ചിന്തിക്കാൻ പോലുമാകാത്ത ഉദാരമതിയാകുന്ന നിമിഷങ്ങളും കുറവല്ല.

തീപ്പൊരി ഡയലോഗുകളിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച് സുരേഷ് ഗോപി ഒരുകാലത്ത് ഉണ്ടാക്കിയെടുത്ത താരപ്രഭ ചെറുതല്ല. ഇന്നും സുരേഷ് ഗോപിയുടെ ആരാധകർ മുമ്പത്തെ ആരാധകർ തന്നെയാണ്.

Advertisements

സിനിമയ്ക്ക് പുറത്ത് പച്ച മനുഷ്യനായ സുരേഷ് ഗോപി നിർധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേൾക്കുമ്പോൾ തന്നാൽ കഴിയും വിധം സഹായിക്കാൻ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് സുരേഷ് ഗോപിയിലെ മനുഷ്യനെ സ്‌നേഹിക്കുന്നവരും ഒരുപാടാണ്. എങ്കിലും രാഷ്ട്രീയ കണ്ണിലൂടെ നോക്കി വിമർശിക്കുന്നവരും കുറവല്ല.

ALSO READ- വ്യക്തി ജീവിതം നിറയെ വിവാദങ്ങൾ, മൂന്ന് കുട്ടികൾ ഉള്ളയാളെ പ്രണയിച്ച് അയാളുടെ രണ്ടാം ഭാര്യയായി, സഹോദരിയുടെ മകനെ ദത്തെടുത്തു; നടി ജയപ്രദയുടെ യഥാർത്ഥ ജീവിതം

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനി ശേഷം സിനിമ കുറച്ച താരം ഇപ്പോൾ രാഷ്ട്രീയത്തിന് ഇടവേള നൽകി സിനിമയിൽ സജീവമാവുകയാണ്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയ താരം കാവൽ എന്ന സിനിമയുടേയും ഭാഗമായി.സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങി. ഏറ്റവും അവസാനം റിലീസ് ചെയ്ത സുരേഷ് ഗോപി സിനിമ പാപ്പനായിരുന്നു. ചിത്രം സംവിധാനം ചെയ്തത്‌ജോഷിയും. മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്ന പാപ്പനിൽ സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ അച്ഛനെ കുറിച്ചും കൂടെ അഭിനയിച്ച അനുഭവത്തെ കുറിച്ചും മനസ് തുറക്കുകയാണ് ഗോകുൽ സുരേഷ്. പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. രാഷ്ട്രീയം നോക്കാതെ അച്ഛൻ ചെയ്യുന്ന സഹായങ്ങളെ മോശമാക്കി പറയുന്നത് കേൾക്കുമ്പോൾ തനിക്ക് ദേഷ്യം വരാറുണ്ടെന്നും ഗോകുൽ പറയുന്നു.

ALSO READ- പ്രതികരണ ശേഷിയുള്ള ചക്കപ്പഴം ഫാൻസിന്റെ ശബ്ദത്തിന്റെ പ്രതിഫലനമെന്ന് സബീറ്റ, വീണ്ടും ഒരു കാര്യത്തിന് വേണ്ടി ഒരുമിച്ചു എന്ന് അശ്വതി, ഒത്തുക്കുടി ചക്കപ്പഴം മുൻ താരങ്ങൾ

‘ആരും വെച്ചുനീട്ടിയ റോളല്ല പാപ്പനിലേത്. എന്റെ കഥാപാത്രത്തെക്കുറിച്ച് ആദ്യം അറിഞ്ഞത് അച്ഛനാണ്. സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ മൈക്കിളിന്റെ റോൾ എനിക്ക് പറ്റിയതാണെന്ന് അച്ഛന് തോന്നിയിരുന്നു. പക്ഷേ ജോഷിസാറിനോട് പറഞ്ഞില്ല. പിന്നീട് ജോഷിസാർ തന്നെയാണ് ഗോകുലിന് ഈ ക്യാരക്ടർ ചെയ്തുകൂെേടയെന്ന് തിരക്കിയത്. അങ്ങനെയാണ് സിനിമയുടെ ഭാഗമായത്.’- ഗോകുൽ സുരേഷ് പറഞ്ഞു.

‘സിനിമ ആസ്വദിച്ച് തുടങ്ങിയ കാലംമുതൽ അച്ഛന്റെ ഫാൻബോയിയാണ് ഞാൻ. ഇപ്പോൾ ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. അച്ഛന്റെ ഗുരുനാഥനാണ് ജോഷിസാർ. രണ്ടുപേരും ചേർന്നെടുത്ത ഹിറ്റ് സിനികളെല്ലാം കണ്ടുവളർന്ന ആളാണ് ഞാൻ. ഞാനൊരു തുടക്കക്കാരനായതുകൊണ്ട് തന്നെ നല്ല പേടിയുണ്ടായിരുന്നു. ജോഷി സാറിന്റെ രീതികളൊന്നും വലിയ പരിചയമില്ല. പക്ഷെ ഷൂട്ടിങ് തുടങ്ങിയപ്പോൾ എല്ലാ ആശങ്കകളും മാറി. ചില സീനുകൾ സാർ അഭിനയിച്ച് കാണിച്ച് തന്നു. ആ സ്‌നേഹവും സൗഹൃദവും അനുഭവിക്കാൻ കഴിഞ്ഞു.’- താരം അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.

‘അച്ഛൻ അങ്ങനെ അഭിപ്രായങ്ങളൊന്നും പറയാറില്ല. അഭിനയവുമായി ബന്ധപ്പെട്ട ഉപദേശങ്ങളൊന്നും ഇതുവരെ തന്നിട്ടില്ല. ഇര എന്ന സിനിമ കണ്ടശേഷം ഡബ്ബിങ്ങിലെ ചില കാര്യങ്ങളെക്കുറിച്ച് കുറച്ച് സംസാരിച്ചു. അത്രമാത്രം. എന്റെ ആദ്യ സിനിമ മുതൽ പാപ്പൻ വരെ ഒന്നിലും അച്ഛൻ ഇടപെട്ടിട്ടില്ല. എനിക്ക് വേണ്ടി ചാൻസ് ചോദിച്ചിട്ടുമില്ല. സുരേഷ് ഗോപിയുടെ മകൻ എന്ന നിലയിലുള്ള എല്ലാ സൗകര്യങ്ങളും അനുഭവിച്ചിട്ടുണ്ടെന്നും എന്നാൽ അതെല്ലാം സിനിമയ്ക്ക് പുറത്തായിരുന്നുവെന്നുമാണ് ഗോകുൽ പറയുന്നത്.

‘എല്ലാവരോടും സ്‌നേഹമുള്ള ആളാണ് അച്ഛൻ. വീട്ടിൽ വന്നാൽ അങ്ങനെ സിനിമാക്കാര്യങ്ങളൊന്നും സംസാരിക്കാറില്ല. വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടും. ആളുകളെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന മനസാണ് അച്ഛന്റേത്. മാത്രമല്ല, രാഷ്ട്രീയത്തിനുപരിയായി അങ്ങനെ ഒരുപാടുപേരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ചുപോലും പലരും മോശമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും.’

‘അതിന്റെ പേരിൽ പലപ്പോഴും ഞാൻ പ്രതികരിച്ചിട്ടുണ്ട്. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ ആത്മാർഥതയോടെ പൂർത്തിയാക്കാൻ ശ്രമിക്കുന്ന ആളാണ് അച്ഛൻ’ – എന്നും ഗോകുൽ സുരേഷ് പറയുന്നു.

Advertisement