മലയാളത്തിന്റെ പ്രിയപ്പെട്ട വി ല്ലൻ ആണ് നടൻ അബു സലിം. പേ ടി പ്പിക്കുന്ന വി ല്ല ൻ കഥാപാത്രങ്ങളിൽ നിന്നും പിന്നീട് അബു സലിം ക്യാരക്ടർ റോളുകളിലേക്കും കോമഡി വേഷങ്ങളിലേക്കും ചുവടുമാറ്റിയിരുന്നു.
ഇടയ്ക്ക് ഏറെക്കാലം സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടാതെ നിന്ന തനിക്ക് മമ്മൂട്ടി താരമായ അമൽനീരദ് ചിത്രം ഭീഷ്മ പർവ്വമാണ് കരിയറിൽ മാറ്റം കൊണ്ടുവന്നത് എന്ന് പറയുകയാണ് അബു സലിം. തന്റെ അഭിനയ ജീവിതത്തിൽ ഈ സിനിമയ്ക്ക് ശേഷം വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചെന്നാണ് നടൻ അബു സലീം പറയുന്നത്.
തന്റെ പുതിയ ചിത്രമായ ഗണേശ് രാജ് സംവിധാനം ചെയ്ത പൂക്കാലത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് താരം മനസ് തുറന്നത്. ചിത്രത്തിൽ മികച്ച പ്രകടനമാണ് അബു സലീം കാഴ്ചവെച്ചിരിക്കുന്നത്.
മലയാളത്തിൽ വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന ആളുകളാണ് പിന്നീട് മികച്ച കോമഡി വേഷങ്ങളും ക്യാരക്ടർ റോളുകളും ചെയ്തിട്ടുള്ളതെന്ന് താരം പറയുന്നു. അതുകൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങൾ തന്നെയും തേടി വരുമെന്ന് തോന്നിയിട്ടുണ്ടെന്നും അബു സലിം അഭിപ്രായപ്പെട്ടു.
വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന ആളുകളാണ് മലയാളത്തിൽ ഗംഭീര കോമഡി താരങ്ങളായി വന്നിട്ടുള്ളത്. ക്യാരക്ടർ റോളുകളിലേക്ക് വന്നവരും വില്ലൻവേഷങ്ങൾ ചെയ്തവരാണ്. നമുക്കും അങ്ങനെയൊരു കാലം വരും എന്നൊരു തോന്നലുണ്ടായിരുന്നു. എന്റെ കാര്യത്തിൽ ഭീഷ്മപർവത്തോടുകൂടിയാണ് ആ മാറ്റം വന്നത്.
വില്ലൻ വേഷങ്ങൾ ചെയ്തിരുന്നവർ പിന്നീട് ക്യാരക്ടർ റോളുകളിലേക്ക് വന്നു. നമുക്കും അങ്ങനെയൊരു കാലം വരും എന്നൊരു തോന്നലുണ്ടായിരുന്നു. തന്റെ കാര്യത്തിൽ ഭീഷ്മപർവത്തോടുകൂടിയാണ് ആ മാറ്റം വന്നത്. കലാകാരനായതിന് ശേഷമാണ് കാക്കിയണിഞ്ഞതെന്നും അബു സലിം വ്യക്തമാക്കി.
താൻ 1977ലാണ് ആദ്യത്തെ പടം ചെയ്യുന്നത്. സുകുമാരേട്ടൻ നായകനായ രാജൻ പറഞ്ഞ കഥയായിരുന്നു ആദ്യത്തെ സിനിമ. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായിരുന്നു. പിന്നീട് 1979ലാണ് പോലീസിൽ ചേരുന്നത്. പക്ഷേ ആദ്യസിനിമയിൽ തന്നെ പോലീസ് വേഷമായിരുന്നു. മുമ്പ് ഹോട്ടലുകളിൽ പോകുമ്പോൾ ലിഫ്റ്റിൽ കയറുന്ന സമയത്തെല്ലാം സ്ത്രീകൾ പേടിച്ചു പോകുന്ന അനുഭവമുണ്ടായിട്ടുണ്ട്. ചിരിയൊക്കെ ആദ്യത്തെ ആ ഞെട്ടലിന് ശേഷമാണ്, വരിക എന്നും അബു സലിം പറയുന്നു.