മമ്മൂട്ടി തന്നെ മുന്നില്‍, വിദേശത്ത് ഡെറിക് മാനിയ

36

ചുരുക്കം ചില സിനിമകള്‍ക്കേ ഈ വര്‍ഷം ബോക്സ്‌ഓഫീസില്‍ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞുള്ളു. കളക്ഷനില്‍ ഹൈപ്പ് ഉണ്ടാക്കാന്‍ കഴിഞ്ഞത് ആറ് സിനിമകള്‍ക്കാണ്. വിദേശത്ത് നിന്നും കളക്ഷന്‍ വാരാന്‍ കഴിഞ്ഞത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയെത്തിയ മാസ്റ്റര്‍പീസ്, ആ്ട 2 മുതല്‍ അബ്രഹാമിന്റെ സന്തതികള്‍ വരെയുണ്ട്.

വിദേശത്ത് നിന്നും നിലവില്‍ വലിയ കളക്ഷന്‍ നേടിയ പട്ടികയില്‍ ആറ് സിനിമകളാണുള്ളത്. അതില്‍ രണ്ട് ചിത്രങ്ങള്‍ മമ്മൂട്ടിയുടെ ആണ്. ജൂണ്‍ പതിനാറിന് റിലീസ് ചെയ്ത ‘അബ്രഹാമിന്റെ സന്തതികള്‍’ വിദേശത്ത് നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായി മാറിയിരിക്കുകയാണ്. 11.7 കോടിയാണ് സിനിമയ്ക്ക് അവിടെ നിന്നും ലഭിച്ചിരിക്കുന്ന കളക്ഷന്‍.

Advertisements

നവാഗതനായ സക്കറി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ സുഡാനി ഫ്രം നൈജീരിയ ആണ് വിദേശത്ത് നിന്നും റെക്കോര്‍ഡ് തുക സ്വന്തമാക്കിയ രണ്ടാമത്തെ സിനിമ. 9.1 കോടിയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന കളക്ഷന്‍.

രാജാവിന്റെ മകനായി പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആദ്യ സിനിമയായിരുന്നു ആദി. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയ്ക്ക് 6.9 കോടിയായിരുന്നു ലഭിച്ചത്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസറ്റര്‍ ചിത്രമാണ് ആദി. ഇതിന് പിന്നാലെ ജയസൂര്യയുടെ ആട് 2, മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളുമുണ്ട്.

Advertisement