ബലൂണ്‍ ലൈറ്റിംഗ് ഉപയോഗിച്ചാണ് രാജസ്ഥാനിലെ രാത്രി ആ ഗാനത്തിനായി പകര്‍ത്തിയത്; മലൈക്കോട്ടൈ വാലിബനിലെ ആ ഗാനം

53

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ശ്രദ്ധിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഇത് ആദ്യമായിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ ആവുന്നത്. ഇത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നതും.

Advertisements

ചിത്രത്തിന്റെ ഈ അടുത്ത് റിലീസ് ചെയ്ത ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുന്നാര കാട്ടിലേ എന്നാരംഭിക്കുന്ന ഗാനം നിമിഷന്നേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ആ ഗാനരംഗത്തിൻറെ മേക്കിംഗ് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

രാജസ്ഥാൻ പ്രധാന ലൊക്കേഷൻ ആയിരുന്ന ചിത്രത്തിലെ പുറത്തെത്തിയ ഗാനവും അവിടെ ചിത്രീകരിച്ചത് ആയിരുന്നു. രാത്രി രംഗങ്ങളാണ് ഗാനത്തിൽ കടന്നുവരുന്നത്. ബലൂൺ ലൈറ്റിംഗ് ഉപയോഗിച്ചാണ് രാജസ്ഥാനിലെ രാത്രി ആ ഗാനത്തിനായി പകർത്തിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയിലൂടെ കാണാനാവും.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 130 ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്.

 

 

 

Advertisement