ബിഗ് ബോസ് എങ്ങനെയാണ് മുന്‍കൂട്ടി തീരുമാനിച്ച ആളുകളെ വിന്നര്‍ ആക്കുന്നത്? ; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

72

കാഴ്ചക്കാര്‍ ഏറെയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിനെ കുറിച്ചുള്ള ചര്‍ച്ച ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട് . ഇപ്പോഴിതാ ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു പോസ്റ്റ് ആണ് വൈറല്‍ ആകുന്നത്.

Advertisements

ബിഗ് ബോസില്‍ വിന്നറിനെ നേരത്തെ പ്രഖ്യാപിക്കുന്നു. അവര്‍ക്ക് ഫേവര്‍ ആയ ആളുകളെ ആണ് വിജയിപ്പിക്കുന്നത് എന്നൊക്കെ പറയുന്നത് കേട്ടു. യഥാര്‍ത്ഥത്തില്‍ സത്യാവസ്ഥ എന്താണ്. ഒരു ഉദാഹരണത്തിന് റോബിന്‍ രാധാകൃഷ്ണന്റെ കാര്യമെടുത്ത് പറയാം.

അടുത്ത ഒരു ബിഗ് ബോസില്‍ അഖില്‍ മാരാര്‍, ജിന്റോ, പേളി മാണി, മണിക്കുട്ടന്‍, സാബുമോന്‍, രജിത് സര്‍… ഇവരൊക്കെ ഉള്ളൊരു എഡിഷന്‍ നടന്നു കൊണ്ടിരിക്കുകയാണ് കരുതുക. ആ കൂട്ടത്തിലേക്ക് റോബിനെ കൊണ്ട് ഇട്ടാല്‍ പിന്നെ ഒന്നും നോക്കണ്ട.

രണ്ടാം സ്ഥാനം ആരാണെന്ന് മാത്രം നമ്മള്‍ നോക്കിയാല്‍ മതി. കാരണം ഫസ്റ്റ് റോബിന്‍ തന്നെയായിരിക്കും. അങ്ങനെയിരിക്കെ ബിഗ് ബോസ് എങ്ങനെയാണ് മുന്‍കൂട്ടി തീരുമാനിച്ച ആളുകളെ വിന്നര്‍ ആക്കുന്നത്? അന്യായ ഫാന്‍സ് ഉള്ള റോബിനും രജിത്ത് സാറിനെ പോലെയുള്ള ആളുകള്‍ പുറത്തായത് ഫിസിക്കല്‍ അസോള്‍ട്ട് വഴിയാണ്. ഫിസിക്കല്‍ അസാള്‍ട്ട് എങ്ങനെയാണ് ബിഗ് ബോസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ ഭീഷണിപ്പെടുത്തി ചെയ്യിക്കുന്ന ഒന്നാണോ?

also read
ഞങ്ങളോട് ക്ഷമിക്കണം, ഞാന്‍ ഇതിലൊന്നും താത്പര്യമുള്ള ആളല്ല; വിനായക് ശശികുമാര്‍
റോബിനോട് റിയാസിനെ തല്ലാന്‍ ബിഗ് ബോസ് പറഞ്ഞോ? യൂട്യൂബില്‍ ഒരു കമന്റ് കണ്ടു. ഒരു പ്രേക്ഷകന്റെ കമന്റ് ആയിരുന്നു. ‘ബിഗ് ബോസ് നിങ്ങള്‍ ഞങ്ങളുടെ രാജാവിനെ പുറത്താക്കിക്കോളൂ. പക്ഷേ ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം എന്ന് മാത്രം’ എന്നായിരുന്നു ആ കമന്റ് .

ഇതില്‍ ഒരു സത്യമുണ്ട്. വോട്ടിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും റോബിനെ പുറത്താക്കാന്‍ പറ്റത്തില്ല. പിന്നെയുള്ള ഏകമാര്‍ഗ്ഗം ഫിസിക്കല്‍ അസാള്‍ട്ടാണ്. അത് റോബിന്‍ തന്നെ ചെയ്തത് ആണ്. പിന്നെ എങ്ങനെയാണ് ബിഗ് ബോസ് മുന്‍കൂട്ടി ചെയ്യിപ്പിക്കുന്നത്? എന്നുമാണ് ആരാധകന്‍ ചോദിക്കുന്നത്.

 

 

Advertisement