അത്ര പാവം ഒന്നുമല്ല, ഷോയില്‍ ശരിക്കും ഗെയിം കളിക്കുന്നത് അന്‍സിബ

40

ദൃശ്യം എന്ന ഒറ്റ സിനിമ മതി നടി അന്‍സിബയെ കുറിച്ച് പറയാന്‍. മോഹന്‍ലാല്‍ ചിത്രത്തില്‍ താരത്തിന്റെ മകളുടെ വേഷത്തിലാണ് അന്‍സിബ എത്തിയത്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലും എത്തിയിരിക്കുകയാണ് അന്‍സിബ.

Advertisements

ബിഗ്ഗ് ബോസ് ഹൗസില്‍ പൊതുവെ ഒരു സൈലന്റ് ആണ് അന്‍സിബ. എന്നാല്‍ ഷോയില്‍ നിലവില്‍ തന്ത്രപരമായി ഗെയിം കളിക്കുന്നത് അന്‍സിബ തന്നെ, ദ ബ്രില്യന്റ് പ്ലെയര്‍ അന്‍സിബ തന്നെയാണ് എന്ന് ഷോ ഒരാഴ്ച പിന്നിടുമ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കും.

അധികം ഒച്ചപ്പാടുണ്ടാക്കുന്ന ജാസ്മിനും, കരഞ്ഞ് മോങ്ങിയിരിക്കുന്ന നൂറയും, ഭരണം നടത്തുന്ന ശ്രീരേഖയും അനുഭവ സമ്പത്തുള്ള യമുനയും ഒന്നുമല്ല. അന്‍സിബയാണ് ഷോ ലീഡ് ചെയ്യുന്ന ലേഡി കണ്ടസ്റ്റന്റ്.

എന്നാല്‍ പ്രശ്‌നങ്ങള്‍ക്കൊന്നും പോകാതെ തനിക്ക് നേരെ വരുന്ന വിഷയങ്ങളോട് മാത്രം പ്രതികരിക്കുന്ന ഒരു കുട്ടിയായിട്ടാണ് ബിഗ് ബോസ് വീട്ടില്‍ താരം നില്‍ക്കുന്നത്. എന്നാല്‍ ആള് അത്ര പാപം ഒന്നുമല്ല.
രതീഷിനെ പുറത്താക്കിയതിന് പിന്നില്‍ അന്‍സിബയ്ക്ക് വലിയ പങ്കുണ്ട് എന്നും പ്രേക്ഷകര്‍ തന്നെ പറയുന്നു.

 

Advertisement