പട്ടി ഷോ കാണിക്കുമ്പോള്‍ പറയാം, വീഡിയോ ഇഷ്ടമുണ്ടെങ്കില്‍ കണ്ടാല്‍ മതി, സോഷ്യല്‍മീഡിയയില്‍ മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി അഭിരാമി സുരേഷ്

592

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.

Advertisements

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. വളരെ ബോള്‍ഡായ ക്യാരക്ടറാണ് അഭിരാമിയുടേത്. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരെ ശക്തമായി പ്രതികരിച്ച് അഭിരാമി രംഗത്ത് വന്നിരുന്നു.

Also Read: ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ആ ആളിനോട് പ്രണയം തോന്നിയിട്ടുണ്ട്, അനു സിത്താര പറഞ്ഞത് കേട്ടോ

കുറച്ച് കാലങ്ങളായി കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നാണ് ലൈവിലെത്തി അഭിരാമി പറഞ്ഞത്. ഇപ്പോഴിതാ അമൃതയുടെ മകള്‍ പാപ്പുവിനൊപ്പമുള്ള ഒരു വീഡിയോയാണ് അഭിരാമി പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ഔട്ടിങ് ഇങ്ങനെയാണ് എന്ന തലക്കെട്ടോടെയായിരുന്നു അഭിരാമിയുടെ വീഡിയോ.

എന്നാല്‍ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒരുപക്ഷത്തിന് പിടിച്ചിട്ടില്ല. വീഡിയോയ്ക്ക് താഴെ വളരെ മോശം കമന്റുകളാണ് നിറയുന്നത്. വെറും പട്ടി ഷോയാണെന്നും കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും എന്തിനാണ് നാട്ടുകാരെ കാണിക്കുന്നതെന്ന് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.

Also Read: ഞങ്ങൾ ഒരുമിച്ചാണ് പിരിയാമെന്ന തീരുമാനം എടുത്തത്, തന്റെ ആത്മാർത്ഥ പ്രണയം അവസാനിപ്പിച്ചതിനെ കുറിച്ച് അനുഷ്‌ക ഷെട്ടി

ഇതിന് കിടിലന്‍ മറുപടിയാണ് താരം നല്‍കിയത്. ഈ വീഡിയോയില്‍ പട്ടി ഷോ എന്ന് പറയാന്‍ ഒന്നുമില്ലെന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോയാണ് ഇട്ടതെന്നും വീഡിയോ ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ക്ക് അത് കാണാതെ പോകാമെന്നും അഭിരാമി പറഞ്ഞു.

വീഡിയോ കാണാന്‍ ആരും നിര്‍ബന്ധിക്കില്ലെന്നും നിങ്ങള്‍ പറഞ്ഞ പട്ടി ഷോ ഇപ്പോള്‍ കാണിക്കാന്‍ ഉദ്ദേശമില്ലെന്നും കാണിക്കുമ്പോള്‍ കമന്റ് പിന്‍ ചെയ്യാമെന്നും അഭിരാമി പറഞ്ഞു.ഇറക്കം കുറഞ്ഞ വസ്ത്രമിട്ടാല്‍ ബലാത്സംഗം ചെയ്യപ്പെടുമെന്നു വിശ്വസിക്കുന്ന സമൂഹത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നതെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു,

Advertisement