സത്യം പറഞ്ഞാല്‍ ചേട്ടനെ പേടിയുണ്ട്, ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി സുരേഷ് പറയുന്നതിങ്ങനെ

1269

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.

Advertisements

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ അമൃതയ്ക്കും ഭര്‍ത്താവ് ഗോപിസുന്ദറിനും ഒപ്പം സ്റ്റേജ് ഷോകള്‍ ചെയ്തതിന് കുറിച്ച് അഭിരാമി പറയുന്ന വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: എന്തുകൊണ്ട് മലയാള സിനിമയില്‍ അഭിനയിക്കുന്നില്ല, കാരണം വെളിപ്പെടുത്തി അനുപമ പരമേശ്വരന്‍

ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചേട്ടോണ്ടയ്ക്കും ചേച്ചോണ്ടയ്ക്കുമൊപ്പമുള്ള ആദ്യത്തെ ട്രിപ്പ് എന്ന ക്യാപ്ഷനോടെയായാണ് സോഷ്യല്‍മീഡിയയില്‍ അഭിരാമി വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയുടെ തുടക്കത്തില്‍ വെല്‍ക്കം റ്റു എജി വ്‌ളോഗ്‌സ് എന്ന് അമൃത പറഞ്ഞപ്പോള്‍ ഇത് എജി വ്‌ളോഗ്‌സ് അല്ലെന്നായിരുന്നു അഭിരാമിയുടെ കമന്റ്.

ചേച്ചിക്ക് എപ്പോഴും ഇത് തന്നെയാണ് പറയാനുള്ളതെന്നും താരം പറയുന്നു. ദുബായിയിലാണ് അഭിരാമി ഇപ്പോഴുള്ളത്. അണ്ണു എന്നാണ് വീഡിയോയില്‍ അഭിരാമി ഗോപിയെ അഭിസംബോധന ചെയ്യുന്നത്. അണ്ണുവിന്റെ കൂടെ ആദ്യമായി താന്‍ പെര്‍ഫോം ചെയ്യുകയാണെന്നും ഭയങ്കര പേടിയുണ്ടെന്നും താരം പറയുന്നു.

Also Read: പുത്തന്‍ വിശേഷം പങ്കുവെച്ച് സാന്ത്വനത്തിലെ കണ്ണന്റെ അച്ചു, ഏറെനാളായി ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് ആരാധകര്‍

പക്ഷേ ചേട്ടന്‍ തന്നെ പേടിപ്പിക്കാതെയാണ് പാടിപ്പിക്കുന്നതെന്നും അതൊരു ആശ്വാസമാണെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു. അതിനിടെ പാപ്പുവിനെ ഫോണില്‍ വിളിക്കുന്ന അമൃതയെയും താരം വീഡിയോയില്‍ കാണിക്കുന്നുണ്ട്. പാപ്പുവിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും അഭിരാമി പറയുന്നു.

Advertisement