അഭിഷേക്​ ബച്ചനും നിത്യ മേനോനും ഒന്നിക്കുന്നു

18

ബോളിവുഡ് നടന്‍ അഭിഷേക്​ ബച്ചനും മലയാളികളുടെ പ്രിയതാരം നിത്യ മേനോനും ഒന്നിക്കുന്നു. ആമസോണി​​ന്റെ സൂപ്പര്‍ഹിറ്റ്​ സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ്​ ഇരുവരും ഒരുമിക്കുന്നത്​.

Advertisements

ഇത്​ എ​​ന്റെ ആദ്യത്തെ വെബ്​ സീരീസാണ്​. ഏറെ പ്രതീക്ഷയോടെയാണ്​ ഇൗ അവസരത്തെ നോക്കിക്കാണുന്നത്​​- നിത്യ മേനോന്‍ പ്രതികരിച്ചു. കഥാപാത്രത്തെ കുറിച്ച്‌​ കൂടുതല്‍ വെളിപ്പെടുത്താന്‍ സാധ്യമല്ല.

ബ്രീത്ത്​ ഒരുക്കിത്തരുന്നത്​ വലിയ കാന്‍വാസാണ്​. ഒരു അഭിനേത്രിയെന്ന നിലയ്ക്ക്​ വളരെ തൃപ്​തിയോടെയാണ്​ വെബ്​ സീരീസിലേക്ക്​ കടക്കുന്നതെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.

അബന്‍ഡാന്റിയ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് ബ്രീത്ത് നിര്‍മ്മിക്കുന്നത്. മായങ്ക് ശര്‍മ്മയാണ് സംവിധാനം.

ബ്രീത്തിന്റെ ഒന്നാം സീസണില്‍ മാധവനും അമിത് സാധും സപ്‌നാ പബ്ബിയുമായിരുന്നു അഭിനയിച്ചിരുന്നത്. ഒരു സാധാരണ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന ചില അസാധാരണ സാഹചര്യങ്ങളെയായിരുന്നു ആദ്യ സീസണ്‍ അവതരിപ്പിച്ചത്.

Advertisement