ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ്.
ഇരുവരും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. സീരിയലുകളിലും സിനിമകളിലും ്അഭിരാമി അഭിനയിച്ചിട്ടുണ്ട്. അമൃത സുരേഷ് ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക്കല്‍ ബാന്റിനൊപ്പം പ്രവര്‍ത്തിച്ച് അഭിരാമിയും ഗാനലോകത്തേക്ക് ചേക്കേറുകയായിരുന്നു.
ഇതിനോടകം ഒത്തിരി വിമര്‍ശനങ്ങളും താരം നേരിട്ടുണ്ട്. ഇപ്പോഴിതാ സൈബറിടത്തും അല്ലാതെയും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിരാമി. ബോയ്ഫ്രണ്ടുണ്ടോ എന്നാണ് ആ ചോദ്യം.
ബോയ്ഫ്രണ്ടുണ്ടോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി എന്നുപറഞ്ഞുകൊണ്ട് ഒരു ഫിലിം പ്രൊമോഷനിടെ മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ് എടുത്തിടുകയായിരുന്നു താരം. അതിപ്പോ വലിയ കാര്യമൊന്നുമല്ലല്ലോ അനാവശ്യ ചോദ്യമൊന്നും ഇങ്ങോട്ട് എടുത്തിടണ്ടെന്നതായിരുന്നു ഡയലോഗ്.
അഭിരാമിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ആടുജീവിതത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു മോഹന്‍ലാല്‍ ഈ ഡയലോഗ് പറഞ്ഞത്.