സോഷ്യൽമീഡിയയിൽ െേറ ആരാധകരും വിമർശകകരുമുള്ള സെലിബ്രിറ്റ് ജോഡികളാണ് ഗോപി സുന്ദറും അമൃത സുരേഷും. രണ്ടുപേരും മുൻപുള്ള ബന്ധം ഉപേക്ഷിച്ചാണ് ഒന്നിച്ചതെന്ന കാരണത്തിന്റെ പേരിലാണ് ഇരുവർക്കും എതിരെ വിമർശനം ഉയരുന്നത്. സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് നേരെ ഉണ്ടായിരുന്ന മോശം കമന്റുകൾ നിയമനടപടിക്ക് പോലും കാരണമായിരുന്നു.
ഇടക്കാലത്ത് ഇരുവർക്കും പിന്തുണയും വർധിച്ചുവന്നിരുന്നു. പലപ്പോഴും വിമർശനങ്ങൾക്ക് മറുപടിയുമായി അഭിരാമിയും അമൃതയും ഗോപി സുന്ദറുമൊക്കെ രംഗത്തെത്തുന്നതും പതിവാണ്. ഇപ്പോഴിതാ അമേരിക്കയിൽ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് തിരക്കിലാണ് അമൃതയും ഗോപി സുന്ദറും.
വിദേശ പര്യടനത്തിനിടെ ഇരുവരും കാനഡയിലും പരിപാടി അവതരിപ്പിക്കാനായി എത്തിയിരുന്നു. ഇതിനിടെ ലോക പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടവും ഇരുവരും സന്ദർശിക്കുകയും വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെ വിമർശനവും കൂടുകയാണ്. അമൃതയുട പിതാവ് മ രി ച്ചിട്ട് അധികം നാളായിട്ടില്ലെന്നും ഇതിനിടെ ഈ ആഘോഷം വേണോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് മൃതയ്ക്ക് നേരെ നിരവധി മോശം കമന്റുകളാണ് ഉയരുന്നത്. ഒടുവിൽ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്. അച്ഛൻ മരിച്ചതിന് അവർ ചിൽ ചെയ്യാൻ പോയതല്ലെന്നും അച്ഛൻ മരിക്കുന്നതിന് മുമ്പ് ഏറ്റെടുത്ത പരിപാടിയായിരുന്നു ഇതെന്നുമാണ് അഭിരാമി പറയുന്നത്.
‘എന്റെ ചേച്ചി നയാഗ്രയിൽ പോയതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച ശേഷം നിരവധി മോശം കമന്റുകൾ കണ്ടു. ചേച്ചിയുടെ പോസ്റ്റിന് മാത്രമല്ല അതുമായി ബന്ധപ്പെട്ടുള്ള ചില കമന്റുകൾ ആളുകൾ എന്റെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെയും കുറിച്ചതായി ഞാൻ കണ്ടു. ഞങ്ങളുടെ അച്ഛൻ മരിക്കുന്നതിന് മുമ്പ് അവർ കമ്മിറ്റ് ചെയ്ത പരിപാടിയാണത്.’- അഭിരാമി വിശദമാക്കുന്നതിങ്ങനെ.
‘ഇപ്പോൾ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് രണ്ടര മാസം ആയിരിക്കുന്നു. ഞങ്ങൾ ആർട്ടിസ്റ്റുകളാണ്, നമ്മൾ ഒരു പ്രോഗ്രാം ഏറ്റെടുത്ത് ചെല്ലുമ്പോൾ അവിടെ നമുക്ക് നമ്മുടെ വിഷമം കാണിച്ച് നിൽക്കാൻ പറ്റില്ല. പിന്നെ വളരെ കാലത്തിന് ശേഷം നയാഗ്ര പോലൊരു വെള്ളച്ചാട്ടം കണ്ടപ്പോൾ അതിന്റെ സന്തോഷം അവർ രണ്ടുപേരും നിങ്ങളിലേക്ക് കൂടി ഷെയർ ചെയ്തതാണ്.’- അഭിരാമി വിശദീകരിക്കുന്നു.
‘അവർ ചില്ലിങ് ട്രിപ്പിന് വേണ്ടി പോയതൊന്നുമല്ല. മുൻ ധാരണയോടെ ഞങ്ങളെ കാണുന്ന നിങ്ങളുടെ ഈ രീതി മാറ്റണം. എന്റെ ചേച്ചി പൊതുവെ അവരുടെ ഉള്ളിലുള്ള വിഷമം പുറത്ത് ആളുകൾക്ക് മുമ്പിൽ കാണിച്ച് നടക്കുന്നൊരു വ്യക്തിയല്ല. ചേച്ചി സോഷ്യൽമീഡിയ ഉപയോഗിക്കുന്നത് പോലും ലൈഫിലെ നല്ല നിമിഷങ്ങൾ പങ്കുവെക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെ അച്ഛൻ മരിച്ചതിന്റെ ചില്ലിങിന് വേണ്ടി ചേച്ചി പോയതല്ല’- അഭിരാമി പറഞ്ഞു.