മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.
അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.
സൈബര്‍ ഇടത്തും, അല്ലാതെയും നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഒരു സ്ഥിരം ചോദ്യത്തിനുള്ള മറുപടി നല്‍കി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അഭിരാമി സുരേഷ്.
‘ബോയ് ഫ്രണ്ട് ഉണ്ടോ’ എന്ന് ചോദിക്കുന്നവര്‍ക്ക് എന്റെ മറുപടി എന്ന് പറഞ്ഞതിന് ശേഷം, ഒരു സിനിമാ പ്രമോഷന് ഇടയില്‍ മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ് എടുത്തിടുകയായിരുന്നു. ‘അതിപ്പോള്‍ വലിയ കാര്യം അല്ലല്ലോ, അനാവശ്യമായ ചോദ്യമൊന്നും ഇങ്ങോട്ട് ചോദിക്കേണ്ട’ എന്ന്.