ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികൾക്ക് ഇന്ന് സുപരിചിതയാണ്.
ഇരുവരും സോഷ്യൽമീഡിയയിലെ താരങ്ങളാണ്. ഒത്തിരി ആരാധകരാണ് ഇവർക്കുള്ളത്. സോഷ്യൽമീഡിയയിലും സജീവമായ അമൃതയും അഭിരാമിയും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. അമൃതയ്ക്ക് നേരെ ഉണ്ടാകുന്ന സൈബർ ആ ക്ര മ ണങ്ങളിൽ ശക്തമായി പ്രതികരിച്ച് രംഗത്തെത്തുന്നതും അഭിരാമിയാണ്. തനിക്ക് ചേച്ചിയെ പോലെ ബോൾഡ് ആകാനാണ് ഇഷ്ടമെന്ന് അഭിരാമി എപ്പോഴും പറയാറുണ്ട്.
ഇപ്പോഴിതാ അമൃതയുടെ മുൻഭർത്താവ് കൂടിയായ നടൻ ബാല അമൃതയെ അപകീർത്തിപ്പെടുത്തുന്ന പാരമർശങ്ങൾ നടത്തിയത് വലിയ ചർച്ചയായിരുന്നു. വിവാഹമോചനത്തിന് കാരണം അമൃതയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടതാണ് എന്ന് ബാല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പ്രതികരിച്ച് രംഗത്തെത്തിയിരുന്ന. തുടർന്ന് സൈബർ ആ ക്ര മ ണം രൂക്ഷമായിരുന്നു. ഇപ്പോഴിതാ അഭിരാമിയുടെ ഒരു കുറിപ്പാണ് വൈറലാകുന്നത്.
അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ:
‘ഇത്ര നന്നായി സംസാരിച്ചതിന് നന്ദി ചേട്ടാ.. തിരിച്ചടിക്കാൻ ഞങ്ങൾക്ക് അജ്ഞാത പിന്തുണ നൽകിയതിന് സർവ്വശക്തനും സ്വർഗത്തിലുള്ള ഞങ്ങളുടെ പിതാവിനും മാത്രമേ ഞാൻ നന്ദി പറയുന്നുള്ളു. കൂടാതെ ഞങ്ങൾക്ക് പിന്തുണയുമായി വന്ന എല്ലാവരെയും ഉടൻ തന്നെ ബ്രെയിൻവാഷ് ചെയ്യാനും നുണകൾ പറഞ്ഞും സഹതപിച്ചും ഞങ്ങൾക്കെതിരെയാക്കാനും നാട്ടുകാരെ പറ്റിക്കാനും ഉള്ള വീഡിയോസ് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ ഇതൊന്നും.
എല്ലാത്തിനുമുപരി, ആരെങ്കിലും കരയുകയും നമ്മോട് എന്തെങ്കിലും സങ്കടം പറയുകയും ചെയ്യുമ്പോൾ, നമ്മൾ, യഥാർത്ഥ നല്ല മനസ്സുള്ള ആളുകൾ അത് വിശ്വസിക്കാൻ ഉള്ള പ്രവണത കാണിക്കും. തെറ്റ് പറയാൻ പറ്റില്ല.
ജീവിക്കാനുള്ള ഓട്ടത്തിലും സ്വന്തം കാലിൽ നിൽക്കാനുള്ള നിരന്തരമായ പ്രയത്‌നവും ഇവിടെ നടക്കുമ്പോ, അപ്പുറത്തുള്ള ആൾക്ക് സൈഡിൽ കൂടി നമുക്ക് പണി തരാൻ വേണ്ടത് കുറച്ച് സമയവും ആളുകളെ ‘ മാനിപുലേറ്റ് ‘ ചെയ്യാനുള്ള നല്ല കഴിവും മാത്രമാണ്.
ഇങ്ങിനെയുള്ള കാലങ്ങളായുള്ള ക്രൂരതയും ഈ വൈരാഗ്യവും കൊണ്ട് ഇതിനകം തന്നെ ഞങ്ങളെ പല തരത്തിൽ നശിപ്പിച്ചിട്ടുണ്ട്. ഇത് ഉടനെ തന്നെ അവസാനിക്കും. കാരണം ദൈവം എന്ന ഒരു ശക്തിയിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇത് ആരോടെന്നില്ല എല്ലാവരോടും കൂടിയാണ്.
നിങ്ങൾ നിങ്ങളുടെ പാത ഒരു ഇരുണ്ട കുഴിയിലേക്കാണ് നയിക്കുന്നത്,നമ്മളെ സുഖിപ്പിച്ചു ജീവിക്കുന്നവർ കയ്യടിച്ചു കൊണ്ടേ ഇരിക്കും. പക്ഷെ, നമ്മുടെ ജീവിതം അതിന്റെ ഇടയിൽ നഷ്ടപെടുമ്പോ തിരിഞ്ഞു നോക്കുമ്പോൾ. ഒരിക്കൽ ആലോചിക്കേണ്ടി വരും.. ഇതെല്ലാം എന്തിനു വേണ്ടി ആയിരുന്നു എന്ന്. നമ്മെ സത്യസന്ധമായ പിന്തുണച്ചവർ എത്ര പേരുണ്ടായിരുന്നു എന്ന്. അതിപ്പോൾ കുടുംബം ആയാലും കൂട്ടുകാർ ആയാലും.
വീണ്ടും വീണ്ടും, ഞാൻ പറയുന്നത് പോലെ, ബലഹീനരെ ഇരയാക്കരുത്, നിങ്ങൾ എത്രയധികം ദ്രോഹങ്ങൾ ചെയ്യുന്നുവോ, അവർ കൂടുതൽ ശക്തരാകും, ഒരു ദിവസം, നിങ്ങളുടെ കണ്മുന്നിൽ, അവർ നിങ്ങളുടെ ചിന്തകൾക്കപ്പുറം ശക്തരാകും.