ചേച്ചിയും ഞാനും ഇത് കുറേ കേട്ടതാണ്, പക്ഷേ പാപ്പുവിനെയും മാതാപിതാക്കളെയും പറഞ്ഞാല്‍ കേട്ടുനില്‍ക്കില്ല, സോഷ്യല്‍മീഡിയയിലൂടെ തെറിപറയുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന് അഭിരാമി സുരേഷ്

81

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

Advertisements

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.

Also Read: ഗജിനിയില്‍ സൂര്യയ്ക്ക് പകരം നായകനാവേണ്ടിയിരുന്നത് മാധവന്‍, പക്ഷേ സംഭവിച്ചത്

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. വളരെ ബോള്‍ഡായ ക്യാരക്ടറാണ് അഭിരാമിയുടേത്. ഇപ്പോഴിതാ തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി.

തന്നയും ചേച്ചിയെയും മോശമായി പറയുന്നത് എപ്പോഴും കേള്‍ക്കാറുള്ളതാണെന്നും എന്നാല്‍ പാപ്പുവിനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും പറയുന്നത് കേള്‍ക്കുമ്പോള്‍ വല്ലാതെ വേദന തോന്നുന്നുവെന്നും അതുകൊണ്ടാണ് നിയമപരമായി തന്നെ നീങ്ങാന്‍ തീരുമാനിച്ചതെന്നും അഭിരാമി പറയുന്നു.

Also Read; പുതിയ ബോയ്ഫ്രണ്ടിന്റെ വീടിന്റെ പാല് കാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് ആര്യ, അമ്മായിയമ്മയെയും അമ്മായിയച്ഛനെയും പരിചയപ്പെടുത്തി താരം, വൈറലായി വീഡിയോ

ചിലരൊക്കെ തന്നെപ്പറ്റി പറയുന്നത് ഒരു കഴിവുമില്ലാത്ത ആളാണ് താനെന്നും അമൃതയുടെ സിസ്റ്ററെന്ന നിലയിലാണ് പ്രശസ്തയായത് എന്നൊക്കെയായിരുന്നുവെന്ന് അഭിരാമി മിര്‍ച്ചി പ്ലസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. എന്തിനാണ് ഇത്രയും മോശം കമന്റുകള്‍ ആളുകള്‍ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് അഭിരാമി പറയുന്നു.

ഒരിക്കലും ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ പോയിട്ട് താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, റിയല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും പരസ്യമാക്കിയെന്ന് വെച്ച് ആര്‍ക്കും കേറി തെറി പറയാനുള്ള ലൈസന്‍സ് കൊടുത്തിട്ടില്ലെന്നും അച്ഛനെയും അമ്മയെയും തെറി വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് താനും പ്രതികരിച്ച് തുടങ്ങിയതെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.

Advertisement