മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.
അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.
Also Read: വെടിയുണ്ടകൾ കഥ പറയുന്ന മുംബൈ അധോലോകം, ബഡാരാജനായി താരരാജാവ് മോഹൻലാൽ, ഇടിവെട്ട് സിനിമ
ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. വളരെ ബോള്‍ഡായ ക്യാരക്ടറാണ് അഭിരാമിയുടേത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അഭിരാമിയുടെയും അമൃതയുടെയും പിതാവ് പിആര്‍ സുരേഷ് അന്തരിച്ചത്.
അടുത്തിടെ അച്ഛന്റെ അവസാന പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ഒരു വികാരനിര്‍ഭരമായ കുറിപ്പിനൊപ്പം അഭിരാമി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയും മോശം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കമന്റിന് അഭിരാമി നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
Also Read: എനിക്ക് മോഹൻലാൽ കഴിഞ്ഞേ ഒള്ളൂ വേറെ ആരും: പ്രിയ നടി മീരാ ജാസ്മിൻ പറഞ്ഞത് കേട്ടോ
അച്ഛ ഞങ്ങളോടൊപ്പം ഉള്ള അവസാനത്തെ പിറന്നാള്‍ എന്നും തന്നോട് പതിവില്ലാതെ നോണ്‍വെജ് വിഭവങ്ങള്‍ വേണമെന്നും പാചകം ചെയ്യണമെന്നും അച്ഛന്‍ പറഞ്ഞിരുന്നുവെന്നും ഒത്തിരി സന്തോഷത്തിലായിരുന്നു അച്ഛനെന്നും അദ്ദേഹം ഇന്ന് തങ്ങള്‍ക്കൊപ്പമില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നുമാണ് അഭിരാമി കുറിച്ചത്.
ഇതിന് താഴെ നോണ്‍വെജ് കഴിച്ചത് കൊണ്ടാവാം അദ്ദേഹം നേരത്തെ പോയത് എന്നായിരുന്നു ഒരാള്‍ അപമാനിക്കുന്ന രീതിയില്‍ കമന്റ് ചെയ്തത്. ഈ കമന്റിന് മോശം മറുപടി തരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അങ്ങനെ ചെയ്യുന്നില്ലെന്നും മരിച്ച ഒരാളോടെങ്കിലും കുറച്ച് ബഹുമാനം കാണിക്കൂവെന്നും അഭിരാമി മറുപടിയായി പറഞ്ഞു.