അമൃത ചേച്ചിയുടെ പോലെ തളരാത്ത മനക്കട്ടി വേണമെന്ന് ആഗ്രഹിക്കും; ബാല ചേട്ടന്റെ ഒന്നും തനിക്ക് വേണ്ട, വെളിപ്പെടുത്തി അഭിരാമി സുരേഷ്

168

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അമൃത സുരേഷും , സഹോദരി അഭിരാമി സുരേഷും. പലപ്പോഴും ഈ താരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വിമര്‍ശനം നേരിടേണ്ടി വരാറുണ്ട്. ഫോട്ടോകള്‍ പങ്കുവെച്ചതിന്റെ പേരിലും നിലപാടുകള്‍ അറിയിച്ചതിന്റെ പേരിലൊക്കെ വിമര്‍ശനം നേരിട്ടിരുന്നു. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

Advertisements

അതേസമയം, പല കാര്യങ്ങളിലും വ്യക്തമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പലപ്പോഴും അഭിരാമി ശ്രദ്ധിക്കപ്പെടാറുണ്ട്്. ഇപ്പോഴിതാ പുതിയ ഒരു അഭിമുഖത്തില്‍ അഭിരാമി തന്റെ പ്രണയത്തെക്കുറിച്ചും, താന്‍ നേരിടേണ്ടിവന്ന സൈബര്‍ അ റ്റാ ക്കിനെക്കുറിച്ചും, പുതിയ സംരംഭത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ്. ദയയുമായുള്ള വിഷയത്തെക്കുറിച്ചും അഭിരാമി തുറന്നു സംസാരിച്ചു. ദയ ബിഗ് ബോസില്‍ ഉള്ളപ്പോള്‍ തന്നെ നമ്മള്‍ക്ക് എന്തെങ്കിലും ഇഷ്ടപെടാത്ത എന്തെങ്കിലും കാര്യം പറഞ്ഞാല്‍ നമ്മള്‍ പിന്നെ എന്ത് പറഞ്ഞാലും അതിനെയെല്ലാം കുറ്റമായി കാണുന്ന ഒരാള്‍ ആണെന്ന് അഭിരാമി പറയുന്നു. തനിക്ക് അത്് പേഴ്‌സണലി ഫീല്‍ ചെയ്തിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു തുടങ്ങുന്നു.

ALSO READ-തിരുവനന്തപുരം നഗരത്തിലൂടെ കറങ്ങി രജനീകാന്ത് , നേരില്‍ കണ്ടതോടെ ആര്‍പ്പ് വിളിച്ച് ആരാധകര്‍

തനിക്ക് ഒരുബോധം വന്നപ്പോള്‍ മുതല്‍ അഭിനയിക്കാന്‍ ആയിരുന്നു താല്‍പര്യം, എന്നാല്‍ തനിക്ക് ഇന്‍ഡസ്ട്രി ശരിയായില്ല. നല്ല ഒരു കഥാപാത്രം തേടിവന്നില്ല എന്നുള്ളതും അഭിനയം നിര്‍ത്താന്‍ മറ്റൊരു കാരണമാണ്. നല്ലൊരു കഥാപാത്രം വന്നാല്‍ ഉറപ്പായും ഞാന്‍ അത് ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ലെന്നും ചിത്രയുമായി നടത്തിയ ചാറ്റ് ഷോയില്‍ അഭിരാമി പറഞ്ഞു.

ദയ ചേച്ചിയുടെ കാര്യത്തില്‍ മാത്രമല്ല, എല്ലാവരോടും പറയാന്‍ ഉള്ളത് ഒരാള്‍ക്കും ഒരാളെയും ജഡ്ജ് ചെയ്യാന്‍ ആകില്ല എന്നതാണ്. അല്ലെങ്കില്‍ നമ്മള്‍ ഒരു കാര്യത്തില്‍ അത്രയും എക്‌സ്‌പേര്‍ട്ട് ആണെങ്കില്‍ മാത്രമാണ് ഒരാളെ നമുക്ക് ജഡ്ജ് ചെയ്യാന്‍ ആകുന്നതെന്ന് അഭിരാമി പറയുന്നു.

ALSO READ–മുല്ലപ്പെരിയാര്‍ ഡാം അപകടകരമായ അവസ്ഥയില്‍; ആശങ്കയുണ്ട് എന്ന് ഡോക്ടര്‍ റോബിന്‍;ഒരു ടെന്‍ഷനും വേണ്ട, കേരളം സുരക്ഷിതമാണെന്ന് ഇപി ജയരാജന്‍

എല്ലാ കാര്യത്തിലും ഒരു നെഗറ്റീവ് സൈഡ് ഉണ്ടാകും. പിന്നെ ലൈം ലൈറ്റില്‍ നില്‍കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഫേസ് ചെയ്യേണ്ടതായി വരും. എങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക് മാത്രമാണ് പ്രതികരിക്കുകയെന്നും അഭിരാമി പറഞ്ഞു.

താനൊരു ഫുഡി ആയതുകൊണ്ട് മാത്രമല്ല, ഫുഡ് ബിസിനസിലേക്ക് ഇറങ്ങിയത്. നമ്മുടെ സ്‌നേഹവും, ക്രിയേറ്റിവിറ്റിയും, ആര്‍ട്ടും എല്ലാം ചേര്‍ക്കാന്‍ പറ്റിയ ഏരിയ ആണ് കുക്കിങ്. ഞാന്‍ കുക്ക് ചെയ്യുന്ന ആളാണ്. ഒരുപാട് ആളുകളുമായി ഇടപെടാന്‍ ആകും. പിന്നെ നമുക്കും ഫിനാന്‍ഷ്യല്‍ ആയി സ്റ്റേബിള്‍ ആകാന്‍ ആകുമെന്നുള്ളതും ഈ ഒരു മേഖലയിലേക്ക് എത്താന്‍ കാരണമായെന്ന് അഭിരാമി വ്യക്തമാക്കി.

എല്ലാം കൊണ്ടും സെറ്റ് ആയപ്പോള്‍ ഈ ഒരു ഉട്ടോപ്യന്‍ കഫേയിലേക്ക് എത്തിയെന്നും താരം പറഞ്ഞു. അതേസമയം, നമുക്ക് ഒരാളില്‍ നിന്നും എന്തെങ്കിലും എടുക്കാന്‍ ആയാല്‍ അമൃത ചേച്ചിയില്‍ നിന്നും എന്തെടുക്കും എന്ന് അവതാരക ചോദിക്കുമ്പോള്‍ ചേച്ചിയുടെ വില്‍ പവര്‍, ഒന്നിലും തകര്‍ക്കാന്‍ ആകാത്ത ആ മനക്കട്ടി തന്നെ ഞാന്‍ ഇങ്ങെടുക്കും എന്നാണ് അഭിരാമി പറയുത്.

ബാലചേട്ടനില്‍ നിന്നും എന്തെടുക്കും എന്ന് ചോദിക്കുമ്പോള്‍ എനിക്ക് ഒന്നും വേണ്ട ബാലചേട്ടനില്‍ നിന്നും ഒന്നും എടുക്കാന്‍ താത്പര്യമില്ല എന്നുമാണ് അഭിരാമി മറുപടിയായി പറയുന്നത്.

Advertisement