അമ്മയ്ക്കും അച്ഛനും ഒപ്പം ദീപാവലി ആഘോഷിച്ചു കല്‍ക്കി, സന്തോഷം പങ്കുവെച്ച് അഭിരാമി

69

ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന നടിയായിരുന്നു അഭിരാമി. മലയാളത്തില്‍ അടക്കം ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം അഭിരാമിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ നടിയെ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്. അഭിനയത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുത്ത അഭിരാമി ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.


മലയാളത്തില്‍ ഗരുഡന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിലാണ് അവസാനമായി അഭിരാമി അഭിനയിച്ചത്. ഇപ്പോള്‍ റിയാലിറ്റി ഷോകളിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവമാവുകയാണ് താരം. അതേസമയം കഴിഞ്ഞ ദിവസം തന്റെ കുടുംബത്തിന് ഒപ്പം ദീപാവലി ആഘോഷിക്കുന്ന വീഡിയോ ആണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

Advertisements

ഇതില്‍ മകള്‍ കല്‍ക്കിയും ഉണ്ട്. ഒരുപാട് ഇന്റര്‍വ്യൂകളില്‍ മകളെക്കുറിച്ച് അഭിരാമി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ മകളുടെ മുഖം വ്യക്തമായി കാണിക്കുന്ന ഫോട്ടോ വീഡിയോ ഇതുവരെ പങ്കുവെച്ചിരുന്നില്ല. കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോയില്‍ കല്‍ക്കിയുടെ മുഖം കാണിക്കുന്നുണ്ട്. അഭിരാമി പറഞ്ഞതുപോലെ കുസൃതിക്കാരിയാണ് മകള്‍ എന്നത് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. അച്ഛന്റെയും അമ്മയുടെയും കൂടെ ദീപാവലി ആഘോഷിച്ചിരിക്കുകയാണ് കല്‍ക്കി.

അഭിരാമിയ്ക്കും കുടുംബത്തിനും ദീപാവലി ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിയ്ക്കുന്നത്. കല്‍ക്കിയുടെ കുസൃതികളെ കുറിച്ചും ക്യൂട്നസ്റ്റനെ കുറിച്ചും കമന്റിടാത്തവരുമില്ല. ‘ദീപാവലി ആശംസകള്‍ കുഞ്ഞേ, ലോകത്തിലെ എല്ലാ സന്തോഷവും അനുഗ്രഹവും നിനക്കുണ്ടാവട്ടെ. എല്ലാ ദിവസവും, ഓരോ നിമിഷവും ജീവിതത്തെ സ്നേഹിക്കാനും ആഘോഷിക്കാനും നിനക്ക് കഴിയട്ടെ. നിന്റെ ഊഷ്മളമായ ആത്മാവും ദയയുള്ള ഹൃദയവും നിന്റെ ജീവിതത്തില്‍ എന്നും പ്രകാശം നിറയ്ക്കട്ടെ’ എന്നാണ് വീഡിയോയ്ക്കൊപ്പം അഭിരാമി കുറിച്ചത്.

Advertisement