കൊച്ചിനെ തനിച്ചാക്കി അമൃത പോയെന്നെന്നും പറഞ്ഞു പരത്തണ്ട; ഇങ്ങനെ അമൃത ഓടി നടക്കുന്നത് കൊണ്ടാണ് പാപ്പുവിന് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റുന്നത്: അഭിരാമി

100

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോള്‍ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് താരങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ രണ്ടാളും നേരത്തെ വിവാഹം കഴിച്ചത് കൊണ്ട് വലിയ വിമര്‍ശനങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ യിലൂടെ ലഭിക്കുന്നത്. ഇതിന് എതിരെ താരങ്ങള്‍ പ്രതികരിക്കുകയും ചെയ്തു.

Advertisements

പുതിയ ജീവിതത്തെ വിലയിരുത്തേണ്ടത് തങ്ങളിരുവരും തന്നെയാണെന്ന നിലപാടിലാണ് ഗോപി സുന്ദറും അമൃതയും. സോഷ്യല്‍മീഡിയയിലും അമൃതയുെ കുടുംബവും സജീവമാണ്. ഏമൃതയുടെ മകള്‍ അവന്തിക എന്ന പാപ്പുവിനും ഏറെ ആരാധകരുണ്ട്.

ALSO READ- ഡോണിന് ഡൈവേഴ്‌സ് കിട്ടി; പള്ളിയില്‍ വെച്ച് ഇനി കെട്ടണം, കുഞ്ഞിന്റെ മാമോദീസ നടത്തണം; പുതിയ സന്തോഷവുമായി ഡോണും ഡിവൈനും!

ഇപ്പോഴിതാ അമൃതയുടെ സഹോദരി അഭിരാമി സോഷ്യല്‍ മീഡിയയില്‍ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. അഭിരാമി പങ്ക് വെച്ച ചിത്രത്തില്‍ അഭിരാമിയും അമ്മയും പാപ്പുവുമാണ് ഉള്ളത്. അഭിരാമിയുടെയും അമൃതയുടെയും അച്ഛന്റെയും അമ്മയുടേയും മുപ്പത്തിനാലാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഈ കുടുംബ ചിത്രത്തില്‍ അമൃത ഇല്ലാത്തതിനെക്കുറിച്ച് അന്വേഷിക്കുകയാണ് ആരാധകര്‍. തുടര്‍ന്ന് മറുപടിയുമായി അഭിരാമി എത്തുകയും ചെയ്തു. അമൃത ഷോയുമായി ബന്ധപ്പെട്ട തിരക്കില്‍ ആണെന്നും അതിനാല്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും എല്ലാവരും അമൃതയെ മിസ് ചെയ്യുന്നുമുണ്ട് എന്നാണ് അഭിരാമി പറയുന്നത്.

ALSO READ- മൂന്ന് കോടിക്ക് സിനിമ നിര്‍മ്മിക്കാന്‍ അലഞ്ഞവന്‍, ഇന്ന് ഇരുപത് കോടി മുടക്കില്‍ സിനിമ നിര്‍മ്മിക്കുന്നു; ഈശ്വരഭക്തി ആരേയും നശിപ്പിക്കില്ല; ഉണ്ണി മുകുന്ദനെ വാഴ്ത്തി അഖില്‍ മാരാര്‍

ഈ കൊച്ചു കുടുംബത്തിലെ വലിയ സന്തോഷമുള്ള ദിവസമാണ് എന്നും ചേച്ചിക്ക് ന്യൂ ഇയര്‍ പരിപാടി ഉള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും അഭിരാമി പറഞ്ഞു. അമൃത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയില്ലെങ്കിലും താരം അമ്മയ്ക്ക് നല്‍കിയ ഗിഫ്റ്റ് എയര്‍ ഫയര്‍ ആണ് കൊടുത്തിട്ടുണ്ട്.

അതേസമം, തങ്ങളിപ്പോള്‍ രണ്ട് പേരും ഇപ്പോള്‍ പൊട്ടന്റെ കയ്യില്‍ പൂമാല കിട്ടിയ അവസ്ഥ ആണെന്നും തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അത് എങ്ങനെ ഉപയോഗിക്കണം എന്നറിയില്ലെന്നും താരം പറയുന്നുണ്ട്.

ഇനി ആരും കൊച്ചിനെ തനിച്ചാക്കി അമൃത പോയെന്ന് ഒന്നും പറഞ്ഞേക്കരുത് എന്നു അഭിരാമി പറയുന്നുണ്ട്. എന്നാല്‍ അമൃത ഇങ്ങനെ ഓടി നടന്നു ഓരോ പരിപാടിയൊക്കെ ചെയ്യുന്നത് കൊണ്ടാണ് മകള്‍ക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നതെന്നു താരം വ്യക്തമാക്കി

Advertisement