തെന്നിന്ത്യന്‍ സിനിമയലില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു നടി അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തന്റെ ശക്തമായ സാനിധ്യം അറിയിച്ച അഭിരാമി വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും വീണ്ടും തിരിച്ചു വന്നിരുന്നു. ജോഷി സംവിധാനം ചെയ്ത പത്രം എന്ന സുരേഷ് ഗോപി മഞ്ജു വാര്യര്‍ സിനിമയിലൂടെ ആണ് അഭിരാമി അഭിനയ രംഗത്ത് എത്തിയത്.
രാജസേനന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയായ ഗീതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയാണ് അഭിരാമി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അതേ സമയം ഒരു ടെലിവിഷന്‍ അവതാരകയായിട്ടാണ് അഭിരാമി ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെന്‍ എന്ന പരിപാടിയാണ് തുടക്കത്തില്‍ അഭിരാമി അവതരിപ്പിച്ചത്.
അന്ന് ചാനലുകള്‍ വളരെ കുറവ് ആയിരുന്നതിനാല്‍ ടോപ്പ് ടെന്‍ എന്ന പരിപാടിയും അവതാരിക അഭിരാമിയും ഹിറ്റായി മാറിയിരുന്നു. താരത്തിന്റെ അമ്മയാണ് അഭിരാമിയുടെ വിവരങ്ങള്‍ ഏഷ്യാനെറ്റിലേക്ക് അയച്ച് കൊടുത്ത് അഭിരാമിയെ ഓഡീഷന് കൊണ്ടുപോയത്. അഭിരാമിയുടെ അവതരണം ഇഷ്ടപ്പെട്ടിട്ടാണ് 1999 ല്‍ ഇറങ്ങിയ മലയാള ചലച്ചിത്രമായ പത്രത്തില്‍ അഭിനയിക്കാനുള്ള അവസരം വരുന്നത്.
ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ ചെറിയ വേഷമാണ് അഭിരാമി അവതരിപ്പിച്ചത്. പിന്നീട് മില്ലേനിയം സ്റ്റാര്‍സ്, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അതേ സമയം ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ജയറാം സിനിമയ്ക്ക് അന്നും ഇന്നും റിപ്പീറ്റ് വാല്യുവുണ്ട്. മാത്രമല്ല വെറും പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഗീതുവായി അഭിരാമി അഭിനയിച്ചത്.
രാജസേനന്‍ സംവിധാനം ചെയ്ത കുടുംബചിത്രമാണ് ‘ഞങ്ങള്‍ സന്തുഷ്ടരാണ്’ . ഈ ചിത്രത്തില്‍ ‘ഗീതു’ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. എന്നാല്‍ തനിക്ക് ആ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയോട് യോജിക്കാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ നടി പറഞ്ഞിരുന്നു.
ജയറാമിന്റെ കൂടെ ഒരു സിനിയുണ്ട് അഭിനയിക്കാന്‍ തയ്യാറാണോയെന്ന് പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് രാജസേനന്‍ സര്‍ ചോദിക്കുന്നത്. കഥ ഇഷ്ടപ്പെട്ടുവെന്നും അങ്ങനെ അഭിനയിക്കാന്‍ എത്തുകയായിരുന്നുവെന്നും അഭിരാമി അമൃത ടി വിയിലെ റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ പറഞ്ഞു.
ഇക്കാലത്താണെങ്കില്‍ ചിലപ്പോള്‍ ആലോചിച്ചിട്ടേ ‘ഞങ്ങള്‍ സന്തുഷ്ടരാണ്’എന്ന സിനിമ ചെയ്യുള്ളൂ.സിനിമയിലെ ഗീതു കഥാപാത്രത്തോടുള്ള വിയോജിപ്പ് കാരണമല്ല, ആ സിനിമയുടെ മൊത്തത്തിലെ സന്ദേശത്തോട് വിയോജിപ്പുണ്ട്. ഗീതു എന്ന കഥാപാത്രത്തിന് കുറേ പോരായ്മകളുണ്ട്.
മോഡേണ്‍ ആയിട്ടുള്ള പെണ്‍കുട്ടി ആണെങ്കില്‍ ആ കാലഘട്ടത്തിലെ സിനിമകളില്‍ കുറച്ച് അഹങ്കാരിയായിരിക്കും. ഗീതുവിനെ തിരുത്താന്‍ ആ സിനിമയിലെ കഥാനായകന്‍ ൃചില മാര്‍ഗങ്ങള്‍ നോക്കുന്നുണ്ട്. , അതായത് പൊതു വേദിയില്‍ വെച്ച് സ്വന്തം ഭാര്യയെ അപമാനിക്കുന്നത് ചിരിക്കാനുള്ള കാര്യമാണ് എന്ന് പറയുന്നതിനോട് വിയോജിപ്പുണ്ട്.” അഭിരാമി പറയുന്നു.
എന്നാല്‍ അത് മാത്രമല്ല. അയാള്‍ ചെയ്യുന്ന കാര്യങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനോടും യോജിക്കാന്‍ കഴിയുന്നില്ല’, അഭിരാമി വ്യക്തമാക്കി. അഭിരാമിയുടെ ഈ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.