‘ഒരു തിരിച്ച് വരവ് ആഗ്രഹിച്ചില്ല, പഠിക്കാനാണ് യുഎസിലേക്ക് പോയത്, എട്ട് വര്‍ഷം സിനിമയെ തന്നെ മറന്നു’: ബ്രേക്ക് എടുത്തതിനെ കുറിച്ച് അഭിരാമി

295

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയാണ് അഭിരാമി എന്ന നടി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഭിരാമി.

ബാലതാരമായി സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴിലും, തെലുങ്കിലുമടക്കം അറിയപ്പെടുന്ന താരമായി മാറി. സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവതാരികയായും അഭിരാമി എത്തി.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഈയടുത്ത് താരം തന്റെ ആദ്യത്തെ ഹിറ്റ് ചിത്രമായ ഞങ്ങള്‍ സന്തുഷ്ട്ടരാണ് എന്ന സിനിമയെ കുറിച്ച് സംസരിച്ചിരുന്നു. അതിലെ കഥാപാത്രം സ്ത്രീവിരുദ്ധമാണെന്നും ഇന്നത്തെ അഭിരാമി ആണെങ്കില്‍ ആ സിനിമയില്‍ അഭിനയിക്കില്ലായിരുന്നു എന്നും താരം പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും വിട്ടുനിന്ന ശേഷം വീണ്ടും തിരിച്ചെത്തിയ താരം തമിഴിലും – മലയാളത്തിലും എല്ലാം അഭിരാമി സജീവമാണ്.

ALSO READ- അതിവേഗത്തില്‍ നൂറുകോടി കളക്ഷന്‍! സകല റെക്കോര്‍ഡുകളും തകര്‍ക്കുമോ പാര്‍ത്ഥിപന്‍? ആരാധകരും ത്രില്ലില്‍

മലയാളത്തില്‍ സുരേഷ് ഗോപി നായകനായ ഗരുഡന്‍ ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. എന്തിനാണ് അന്ന് കരിയരിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അഭിനയം നിര്‍ത്തി പോയതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ താരം. മുന്‍പ് ഒരു പൊതു പരിപാടിയില്‍ കമല്‍ സര്‍ അത് പബ്ലിക്കായി പറയുന്നതിന് മുന്‍പേ, അതേ കാര്യം സ്വകാര്യമായി നേരത്തെ തന്നോട് പറഞ്ഞിരുന്നു എന്നും അഭിരാമി മൈല്‍സ്റ്റോണിനോട് വെളിപ്പെടുത്തി. അന്ന് കമല്‍ സാര്‍ വഴക്ക് പറയുന്നത് പോലെ, സ്നേഹത്തോടെയാണ് അഭിനയം നിര്‍ത്തി പോയതിനെ കുറിച്ച് ചോദിച്ചത്. എന്നാല്‍ എന്തിനായിരുന്നു അത് ചെയ്തത് എന്ന് ചോദിച്ചാല്‍ ഇന്നും വ്യക്തമായ മറുപടിയില്ലെന്നാണ് താരം പറയുന്നത്.

താന്‍ വളരെ ചെറിയ പ്രായത്തിലാണ് അഭിനയത്തിലേക്ക് വന്നത്. തനിക്ക് ശ്രദ്ധ എന്ന സിനിമ ചെയ്യുമ്പോള്‍ പതിനേഴ്- പതിനെട്ട് വയസ്സായിരുന്നു പ്രായം. തെലുങ്കിലും തമിഴിലും എല്ലാം നല്ല സിനിമകള്‍ വരുന്നുണ്ടായിരുന്നു.

അന്ന് ഒരു പ്ലാന്‍ ബി വേണം, പഠിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പ്ലസ് ടുവിന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ബ്രേക്ക് എടുത്താണ് സിനിമയില്‍ അഭിനയിച്ചത്. അങ്ങനെ പോയാല്‍ പോര, പഠിക്കണം എന്ന് തോന്നുകയായിരുന്നു. പക്ഷെ, ഇനി സിനിമയിലേക്കില്ല, ഒരു തിരിച്ച് വരവ് ആഗ്രഹിച്ചിട്ടൊന്നുമല്ല സിനിമ വിട്ടത്.

ALSO READ- ആ സമയത്ത് ശബ്ദവും തലമുടിയും പ്രശ്‌നമായി, അതിനുശേഷമാണ് മോഹന്‍ലാല്‍ വിഗ് വെക്കാന്‍ തുടങ്ങിയത്; ശാന്തിവിള ദിനേശ്

അതുകൊണ്ട് ബ്രേക്ക് എടുത്തു എന്ന് പറയാനാകില്ല. ഇനി അഭിനയം വേണ്ട, പഠിക്കണം, ജോലി നേടണം എന്ന് ചിന്തിച്ചായിരുന്നു യുഎസിലേക്ക് പഠിക്കാന്‍ പോയത്. അന്ന് അഭിനയം നിര്‍ത്തുകയാണ് എന്ന് പ്രഖ്യാപിക്കാനുള്ള സാധ്യതകളൊന്നും ഉണ്ടായിരുന്നില്ല. യുഎസിലേക്ക് പോയത് അറിയാതെ ഒരു വര്‍ഷത്തോളം തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം അവസരങ്ങള്‍ വന്നു.

യുഎസില്‍ സിനിമകള്‍ റിലീസാവുന്നത് കുറവായതിനാലും വരുന്നത് തന്നെ ഹിന്ദി സിനിമകള്‍ ആയതിനാലും തന്റെ ജീവിതത്തില്‍ നിന്നും സിനിമ മാറി നിന്നെന്നാണ് അഭിരാമി പറയുന്നത്. അങ്ങനെ ഏഴ് – എട്ട് വര്‍ഷത്തോളം സിനിമയെ പൂര്‍ണമായും ഷട്ട് ഡൗണ്‍ ചെയ്‌തെന്നും അഭിരാമി വ്യക്തമാക്കി,

പാട്ടുപാടനടക്കം പോയി യുഎസില്‍ പല ജോലി ചെയ്ത് കാശ് സമ്പാദിച്ചിട്ടുണ്ട്. ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നും വരുന്ന തനിക്ക് പാരന്റ്സിന്റെ സാമ്പത്തിക ഭാരം കുറയ്ക്കാനുള്ള ശ്രമമായിരുന്നു അതൊക്കെ എന്നാണ് അഭിരാമി പറയുന്നത്..

കമല്‍ ഹാസന്‍ നായകനായ 2004 ല്‍ വിരുമാണ്ടി എന്ന ഹിറ്റ് സിനിമ ചെയ്തതിന് ശേഷമാണ് കരിയറില്‍ നിന്നും ബ്രേക്ക് എടുത്തത്. 2009 ല്‍ അറിയപ്പെടുന്ന എഴുത്തുകാരനും പത്രപ്രവര്‍ത്തകനും യുക്തിവാദിയുമൊക്കെയായ പവനന്റെ കൊച്ചുമകന്‍ രാഹുല്‍ പവനനെ വിവാഹം ചെയ്തു.

Advertisement