‘കല്‍പന ചേച്ചിക്ക് ഒപ്പമാണ് ഹൈദരാബാദിലേക്ക് പോയത്’; മ രി ക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് വരെ കൂടെയുണ്ടായിരുന്നു; പിറ്റേന്ന് ഞെട്ടിപ്പോയെന്ന് അഭിരാമി

121

മലയാളികള്‍ക്ക് എന്നും ഒരു തീരാ വേദനയാണ് നടി കല്‍പ്പന. ചെയ്തുതീര്‍ക്കാന്‍ ഒത്തിരി കഥാപാത്രങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് ഈ നടി യാത്രയായത്. നായികയായും ഹാസ്യ കഥാപാത്രങ്ങളിലും കല്‍പന തിളങ്ങിയിരുന്നു. 2016ലായിരുന്നു നടിയുടെ വിയോഗം

ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി ഹൈദരബാദില്‍ പോയ കല്‍പനയെ അവിടെ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് നഷ്ടപ്പെടുകയായിരുന്നു. അതേസമയം, ഇപ്പോഴിതാ നടി കല്‍പനയുടെ ഓര്‍മ്മകള്‍ പങ്കിടുകയാണ് നടി അഭിരാമി.

Advertisements

കല്‍പന മ രി ക്കുന്നതിന്റെ തലേ ദിവസം വരെ തങ്ങള്‍ ഒരുമിച്ചായിരുന്നെന്നും അവിടെ നിന്നും ഒരുമിച്ചാണ് അന്ന് ഹൈദരബാദിലേക്ക് പോയതെന്നും അഭിരാമി വെളിപ്പെടുത്തിയിരിക്കുകയാണ്. താരത്തിന്റെ പുതിയ ചിത്രമായ ഗരുഡന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അഭിരാമി ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ- പാലക്കാട് എത്തിയ ലോകേഷ് കനകരാജിനെ കാണാന്‍ നിലയ്ക്കാത്ത ജനപ്രവാഹം; ലാത്തി വീശി പോലീസ്; പരിക്കേറ്റ ലോകേഷ് തിരിച്ചുപോയി

താന്‍ അഭിനയിച്ച മാര എന്ന സിിനമയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അഭിരാമി കല്‍പനയെ കുറിച്ച് സംസാരിച്ചത്. മലയാള ചിത്രം ചാര്‍ളിയുടെ റീമേയ്ക്കാണ് മാര. ചാര്‍ളിയില്‍ കല്‍പന ചെയ്ത മേരി എന്ന കഥാപാത്രത്തെ മാരയില്‍ അവതരിപ്പിച്ചത് അഭിരാമി ആയിരുന്നു.

നടന്‍ മാധവനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങഅകിടുമ്പോഴാണ് അഭിരാമി ഇക്കാര്യം വെളിപ്പെടുത്തിയത്. മാര എന്ന ചിത്രത്തില്‍ അഭിരാമി മാധവനൊപ്പം അഭിനയിച്ചിരുന്നു. ‘മാര എനിക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണ്. അത്രയധികം ഭംഗിയാക്കി കല്‍പന ചേച്ചി ചെയ്ത റോള്‍ എനിക്കൊരു വെല്ലുവിളിയായിരുന്നു.’- എന്നാണ് അഭിരാമി പറഞ്ഞത്.

മലയാള സിനിമയിലെ ശാലിന സുന്ദരിALSO READ- ഫോട്ടോയില്‍ കാണുന്ന നടിയെ മനസിലായോ

കല്‍പന ചേച്ചിയുടെ മ ര ണ ശേഷമാണ് തനിക്ക് മാര എന്ന ചിത്രം വന്നത്. തനിക്ക് ആ റോള്‍ കിട്ടിയപ്പോള്‍ കരുതിയത്, തന്നെക്കൊണ്ട് കല്‍പനചേച്ചിയ്ക്ക് കൊടുക്കാന്‍ പറ്റുന്ന എന്തോ ഒരു കാര്യം ചെയ്യുക എന്നതാണ്. കല്‍പന ചേച്ചിക്കുള്ള തന്റെ ട്രിബ്യൂട്ട് ആണ് മാരയെന്നും അഭിരാമി വ്യക്തമാക്കി.

കല്‍പന ചേച്ചി മ രി ക്കുന്നതിന്റെ തലേ ദിവസം വരെ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് ഹൈദരബാദിലേക്ക് പോയത്. രണ്ടു – രണ്ടര മണിക്കൂറോളം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. പിറ്റേന്ന് രാവിലെ മ രി ച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും നടുങ്ങിപ്പോയെന്നും അതെല്ലാം ആ സിനിമ ചെയ്യുമ്പോള്‍ കണക്ടായി എന്നും അഭിരാമി പറഞ്ഞു.

Advertisement