ആ അഭിമുഖത്തിൽ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല! അഭിപ്രായം പറയണോ വേണ്ടയോ എന്നത് എന്നത് എന്റെ തീരുമാനമാണ് ; അഭിപ്രായങ്ങൾ എവിടെയും തുറന്നുപറയുമെന്ന് നിഖില വിമൽ

119

സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് പ്രതികരിക്കുന്ന സിനിമാപ്രവർത്തകർ അപൂർവ്വമാണ്. മലയാളത്തിലെ യുവനടി നിഖില വിമൽ ആ അപൂർവ്വതയുളള കലാകാരിയാണ്. ജോ ആൻഡ് ജോ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിൽ ഗോവധവുമായി ബന്ധപ്പെട്ട് അവർ നടത്തിയ പ്രതികരണങ്ങൾ വലിയ സൈബർ ആക്രമണത്തിലേക്കാണ് വഴി തെളിച്ചത്.

‘കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്’ എന്ന അഭിപ്രായം വലിയ ചർച്ചകൾക്കും നടിക്കു നേരെയുള്ള സൈബർ ആക്രമണത്തിനും കാരണമായി. പക്ഷെ, ഈ സംഭവത്തിനു ശേഷവും അഭിപ്രായങ്ങൾ എവിടെയും തുറന്നുപറയുമെന്ന് ധൈര്യപൂർവ്വം പ്രഖ്യാപിക്കുകയാണ് നിഖില. ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് നിഖില വിമൽ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

Advertisements

ALSO READ

ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ കുറേ ഡോക്ടേഴ്സ് ഒന്നും വിശ്വസിക്കില്ല, അപ്പേൾ ചെയ്യുന്ന ഒരു കാര്യം ഇതാണ് : ഗൗതമി നായർ

‘ചാനൽ അഭിമുഖത്തിൽ പറഞ്ഞത് എനിക്കു തോന്നിയ കാര്യമാണ്. പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് എന്ന നിലയ്ക്ക് പറഞ്ഞതൊന്നുമല്ല. എന്നാൽ, ഈ നാട്ടിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ കാര്യങ്ങളൊക്കെ അറിയാമല്ലോ. എനിക്ക് തോന്നിയ കാര്യം പറഞ്ഞതിനോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്നത് എന്നെ ബാധിക്കുന്നില്ല. അത് ശ്രദ്ധിക്കാൻ നേരവുമില്ല. അഭിപ്രായം പറയണോ വേണ്ടയോ എന്നത് എന്നത് എന്റെ തീരുമാനമാണ്. ആ സമയത്ത് അത് പറയാൻ തോന്നി. എന്നുവെച്ച് എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്നില്ല. സമൂഹമാധ്യമങ്ങളിൽ ഇടപെടാറില്ല, താത്പര്യവുമില്ല.

ആ അഭിമുഖത്തിൽ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ഞാൻ പശുവിനെ കഴിക്കുന്നവരോട് കഴിക്കരുതെന്നോ, കഴിയ്ക്കാത്തവരോട് കഴിയ്ക്കണമെന്നോ പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ താത്പര്യത്തിൽ ഇടപെടരുത്. അഭിമുഖത്തിലെ എന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് ഉണ്ടായത് അനാവശ്യ വിവാദങ്ങളാണ്. എന്റെ കുറേ അഭിമുഖം വരുന്നതോ, ആളുകൾ എന്നെക്കുറിച്ച് ചർച്ച ചെയ്യുന്നതോ വലിയ ഇഷ്ടമുള്ള കാര്യമല്ല. മുഖം എപ്പോഴും മീഡിയയിൽ വരണമെന്നുമില്ല. സിനിമയെക്കുറിച്ച് സംസാരിക്കാൻ പോയി ഇരിക്കുമ്പോൾ അവർ അതൊഴികെ ബാക്കി കാര്യങ്ങളെക്കുറിച്ച് ചോദിക്കാറുണ്ട്. കുസൃതി ചോദ്യങ്ങളാണ് താത്പര്യമെങ്കിൽ അത് ചോദിക്കാം. അത്തരം ഉള്ളടക്കമാകും അവർക്കാവശ്യം. എന്നാൽ, എനിക്കിഷ്ടമുള്ള പോലെയേ ഞാൻ മറുപടി പറയൂ. അവർക്ക് മറുപടി കുസൃതിയായി കാണണമെങ്കിൽ അങ്ങനെ കാണാം. സീരിയസായി കാണണമെങ്കിൽ അങ്ങനെയുമാകാം.’ നിഖില വിമൽ പറയുന്നുണ്ട്.

ALSO READ

കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്, പക്ഷേ അത് ദിലീപല്ല! നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് താൻ പൂർണമായും വിശ്വസിക്കുന്നു : സജി നന്ത്യാട്ട്

ജോ ആൻഡ് ജോ ആണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം. അരുൺ ഡി ജോസ് ആദ്യമായി സംവിധാനംചെയ്ത ‘ജോ ആൻഡ് ജോ’യിൽ നിഖില വിമൽ ആദ്യമായി ഒരു ടൈറ്റിൽ കഥാപാത്രമായി എത്തിയ സിനിമ കൂടിയാണ്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ മാത്യു തോമസും നസ്ലെനുമാണ് ചിത്രത്തിൽ നിഖിലക്കൊപ്പമുള്ള മറ്റു പ്രധാന താരങ്ങൾ.

ലോകം മുഴുവൻ വീട്ടകങ്ങളിലേക്ക് ചുരുങ്ങിയ കോവിഡ് കാലത്ത് ചേച്ചിയും അനിയനും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും തമ്മിലടിയുമെല്ലാം നിറഞ്ഞ ‘ജോ ആൻഡ് ജോ’ മികച്ച പ്രതികരണം സ്വന്തമാക്കി തീയ്യേറ്ററുകളിൽ നിറഞ്ഞോടുകയാണ്. സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് നിഖില നായികയാകുന്ന പുതിയ ചിത്രം. ആസിഫ് അലിയാണ് നായകൻ. ഒരു പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Advertisement