വര്‍ഷങ്ങളായി മലയാല സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന നടിയാണ് സീനത്ത്. നാടക രംഗത്ത് നിന്നും സിനിമാ സീരിയല്‍ രംഗത്തേക്ക് എത്തിയ സീനത്ത് സഹനടി വേഷങ്ങളിലും അമ്മ വേഷങ്ങളിലും വില്ലത്തി വേഷങ്ങളിലും കൂടിയാണ് ഏറെ ശ്രദ്ധേയായി മാറിയത്.
അതേ സമയം നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലേക്കും എത്തിപ്പെട്ട സീനത്തിന്റെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല. മുന്‍പ് പലപ്പോഴായി നടി തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മലപ്പുറത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിപ്പെടാന്‍ സീനത്ത് ഒത്തിരി കഷ്ടപ്പെട്ടു.
നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് എഴുത്തുകാരന്‍ കെടി മുഹമ്മദുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനൊന്ന് വര്‍ഷമേ ദാമ്പത്യം മുന്നോട്ട് പോയുള്ളു. താന്‍ അഭിനയ ലോകത്ത് എത്തിയത് ഇളയമ്മയായ നിലമ്പൂര്‍ ആയിഷ കാരണമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.
മുസ്ലിം കുടുംബത്തില്‍ നിന്നും ഒരു പെണ്‍കുട്ടി അഭിനയത്തിലേക്ക് വരാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല അപ്പോഴെന്നും താന്‍ അഭിനയിക്കുന്നതില്‍ സഹോദരന് വലിയ എതിര്‍പ്പായിരുന്നുവെന്നും സീനത്ത് തുറന്നുപറയുന്നുണ്ട്. .
തന്റെ വീട്ടില്‍ നിന്നും തന്റെ സഹോദരന് സ്‌റ്റേജില്‍ കയറുന്നതിനോട് എതിര്‍പ്പായിരുന്നു എന്നും സീനത്ത് പറഞ്ഞു. വീട്ടുകാര്‍ അറിയാതെ താന്‍ അഭിനയിക്കാന്‍ പോയതിന് കുറെ അടിയൊക്കെ കിട്ടിയിട്ടുണ്ട്. മൊയ്തു എന്നാണ് ഒരു ഏട്ടന്റെ പേര്. ആ ഏട്ടന് സ്ത്രീകള്‍ തട്ടമിടാതെ പുറത്തു പോകുന്നത് പോലും ഇഷ്ടമായിരുന്നില്ലെന്ന് സീനത്ത് വെളിപ്പെടുത്തി.
പെണ്‍കുട്ടികള്‍ അങ്ങനെ പോയാല്‍ കല്യാണം ഒന്നും വരില്ല എന്നൊക്കെ ഉള്ള പേടിയായിരുന്നു ഏട്ടന് എന്നാണ് താരം പറയുന്നത്. ഏട്ടന്‍ അറിയാതെയാണ് ഇളയമ്മ തന്നെ നാടകത്തിന്റെയെല്ലാം റിഹേഴ്‌സലിന് കൊണ്ടുപോയിരുന്നത് എന്നും സീനത്ത് പറഞ്ഞു. എന്നാല്‍ ഒരിക്കല്‍ ഏട്ടന്‍ ഇതറിഞ്ഞ് എവിടെപ്പോയി എന്ന് തന്നോട് ചോദിച്ചു വഴക്ക് ആയിരുന്നു. അതിന്റെ പേരില്‍ തനിക്ക് കുറെ അടി കിട്ടി എന്നും താരം പറഞ്ഞു. അതോടെ തന്നെ ഒരു മുറിയില്‍ പൂട്ടിയിടുകയും പുറത്തിറങ്ങരുതെന്ന് പറയുകയും ചെയ്‌തെന്നും താരം പറയുന്നു.