പ്ലസ് ടു കഴിഞ്ഞ് നിൽക്കുമ്പോഴായിരുന്നു അത്, സമ്മതിക്കില്ലെന്ന് വീട്ടൂകാർ പറഞ്ഞു, ഏട്ടൻ മിണ്ടാതെയായി: എല്ലാം തുറന്ന് പറഞ്ഞ് നടി റെനീഷ

1971

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പബരയായിരുന്നു ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് സീരിയൽ സീതാ കല്യാണം. സ്റ്റാർ മാ സംപ്രേക്ഷണം ചെയ്ത തെലുങ്ക് പരമ്പരയായ ലക്ഷ്മി കല്യാണത്തിന്റെ മലയാളം പതിപ്പ് ആയിരുന്നു ഈ സീരിയൽ. 2018 സെപ്റ്റംബർ 10 ന് ആരംഭിച്ച സീതാ കല്യാണം 2021 സെപ്റ്റംബർ 10ന് ആണ് അവസാനിച്ചത്.

സിനിമ താരം ധന്യമേരി വർഗീസ്, റെനിഷ റഹ്‌മാൻ, അനൂപ് കൃഷ്ണൻ, , ജിത്തു വേണു ഗോപാൽ, രൂപശ്രീ, സോന നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സീതാകലയാണത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഈ സീരിയൽ പോലെ തന്നെ തന്നെ ഇതിലെ താരങ്ങളും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആയിരുന്നു. സീതാകല്യാണം പരമ്പര 700 എപ്പിസോഡുകൾ പിന്നിട്ട ശേഷമാണ് അവസാനിച്ചത്.

Advertisements

ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയുന്ന മനസ്സിനക്കരെ എന്ന പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രമായിട്ടാണ് റിനീഷ് എത്തുന്നത്. സീ കേരളത്തിലെ റിയാലിറ്റി ഷോയിലും റിനീഷ എത്താറുണ്ട്. സ്വാതി എന്ന കഥാപാത്രത്തിന് ശേഷം ഇപ്പോൾ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് റിനീഷയെ പ്രേക്ഷകർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

ALSO READ- ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും അറിയിച്ചിട്ടാണ് മക്കളെ വളർത്തിയത്; വീട്ടിലെ എല്ലാ ജോലികളും അവരെ കൊണ്ട് ചെയ്യിപ്പിക്കും; ആനി ഭാര്യയായത് ഭാഗ്യമെന്നും ഷാജി കൈലാസ്

സീതാകല്യാണത്തിലെ താരങ്ങളെ സ്വന്തം പേരിക്കാളും കഥാപാത്രത്തിന്റെ പേരിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സീരിയൽ അവസാനിച്ചിട്ടും അങ്ങനെ തന്നെയാണ് താരങ്ങളെ അറിയപ്പെടുന്നത്. സഹപ്രവർത്തകർ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലുമാണ് റെനിഷ റഹ്‌മാൻ.

പ്ലസ് ടു കഴിഞ്ഞ് നിൽക്കുമ്പോഴാണ് റെനിഷ സീതാകല്യാണം എന്ന പരമ്പരയുടെ ഓഡീഷന് വേണ്ടി എത്തിയത്. ഒരു കുടുംബസുഹൃത്ത് വഴിയാണ് ഓഡിഷനെപ്പറ്റി അറിഞ്ഞതും ഓഡിഷനിൽ പങ്കെടുക്കുന്നതും. അവധിക്കാലം ആയപ്പോൾ അഭിനയിക്കാം എന്ന് വിചാരിച്ചു പക്ഷെ രണ്ടു മൂന്നു വർഷത്തേക്ക് നിൽക്കേണ്ടി വരും എന്ന് അറിഞ്ഞപ്പോൾ പഠനത്തെ ബാധിക്കും എന്ന് കരുതി ഒരു വർഷത്തേക്ക് മാത്രമാണ് അഭിനയത്തിന് എഗ്രിമെന്റ് എഴുതിയത് എന്നും റെനീിഷ മുൻപ് വെളിപ്പെടുത്തിയിരുന്നു.

ഒരു വർഷം കൊണ്ട് തന്നെ അഭിനയം ഇഷ്ടമായതോടെ ഇതൊരു ജോലി ആയി കൊണ്ട് പോവുകയും ഒപ്പം പഠിത്തവും നടത്തിയെടുത്തെന്നും പറയുകയാണ് റെനിഷ. ഏറെ സന്തോഷമായിരുന്നു അന്നൊക്കെ. എവിടെ പോയാലും ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി. എവിടെയെങ്കിലും കല്യാണത്തിനും മറ്റുംപോയാൽ സ്വാതിയല്ലേ എന്ന് ആളുകൾ ചോദിക്കും.അമ്മൂമ്മമാർ കാണുമ്പോൾ ഉപദേശങ്ങൾ ഒക്കെ തരുമായിരുന്നു. അതൊക്കെ ഞാൻ ഒത്തിരി എൻജോയ് ചെയ്യുന്നുമുണ്ട്. അഭിനയത്തിൽ മുന്നോട്ടു പോവുമ്പോൾ കോളേജിലെ അധ്യാപകരും വളരെയധികം സഹായിച്ചിരുന്നു എന്നും റെനിഷ പറയുന്നു.

അതേസമയം, പഠിത്തത്തിൽ മാർക്ക് കുറഞ്ഞാൽ അഭിനയിക്കാൻ തുടർന്ന് സമ്മതിക്കില്ലെന്ന് വീട്ടിൽ നിന്ന് പറഞ്ഞിരുന്നു. ഏട്ടൻ എന്നും റെഡ് കാർഡ് കാണിക്കുമായിരുന്നു. അഭിനയം നിർത്താൻ വരെ പറഞ്ഞു. സീതാകല്യാണത്തിൽ അഭിനയിച്ച കുറച്ചു കാലത്തേക്ക് ചേട്ടൻ മിണ്ടിയിട്ടില്ലായിരുന്നെന്നും തുറന്നുപറയുകയാണ് റെനിഷ.

അഭിനയം എന്റെ പഠനത്തെ ബാധിക്കും എന്ന് കരുതി ആയിരുന്നു അതൊക്കെ. സിനിമ ആയിരുന്നെങ്കിൽ പെട്ടന്ന് തീരുമല്ലോ എന്നായിരുന്നു ചേട്ടൻ പറഞ്ഞിരുന്നത്. ഞാൻ അഭിനയിച്ചു തുടങ്ങിയ ശേഷം അഭിനയം കൊള്ളാം എന്ന് പലരും പറഞ്ഞതിന് ശേഷമാണ് ചേട്ടൻ സമ്മതിച്ചത് എന്നും റെനീഷ പറയുന്നു.

Also Read
ലാലേട്ടൻ ആണ് വർഷങ്ങളായി തനിക്ക് താങ്ങായി നിന്നത് എന്ന് പറയുന്നത് ശരിയല്ല; തുറന്നടിച്ച് ഹണി റോസ്

Advertisement